ഷാരൂഖിന് 17 ഫോണുകളുണ്ട്, എനിക്ക് ഒന്നും.. ഞാന്‍ വിളിച്ചിരുന്നു, പക്ഷെ..; നടന്‍ വിവേക് വസ്വാനിയുടെ വാക്കുകള്‍ വൈറല്‍

ഷാരൂഖ് ഖാന് 17 ഫോണുകള്‍ ഉണ്ടെങ്കിലും താന്‍ വിളിച്ചിട്ടും കണ്ടിട്ടും വര്‍ഷങ്ങള്‍ ആയെന്ന് താരത്തിന്റെ സുഹൃത്തും നടനും എഴുത്തുകാരനുമായ വിവേക് വസ്വാനി. തന്റെ കരിയറില്‍ മറക്കാനാവാത്ത പേരുകളില്‍ ഒന്നാണ് വിവേക് വസ്വാനിയുടെത് എന്ന് ഷാരൂഖ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

വിവേക് നല്‍കിയ പുതിയൊരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”നാല് വര്‍ഷം മുമ്പുള്ള ഷാരൂഖ് ഖാന്റെ പിറന്നാള്‍ പാര്‍ട്ടിയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ കുറച്ചു കാലമായി പരസ്പരം കണ്ടിട്ട്.”

”ഷാരൂഖിനെ ഫോണില്‍ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. കാരണം അദ്ദേഹത്തിന് 17 ഫോണുകളുണ്ട്. എനിക്കാണെങ്കില്‍ ഒരു നമ്പര്‍ മാത്രം. അദ്ദേഹം ഫോണ്‍ എടുത്താല്‍ മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ. ജവാന്‍ സിനിമ ഇറങ്ങിയതിന് ശേഷം ഞാന്‍ അങ്ങോട്ട് വിളിച്ചിരുന്നു. പക്ഷെ ആ സമയം ഫോണ്‍ എടുത്തില്ല.”

”എന്നാല്‍ പിന്നീട് ഷാരൂഖ് എന്നെ തിരിച്ചു വിളിച്ചപ്പോള്‍ എനിക്കും ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരു സാമ്രാജ്യത്തിന്റെ ഉടമയാണ് അദ്ദേഹം. എപ്പോഴും യാത്രകളിലായിരിക്കും. അതിനാല്‍ എനിക്ക് യാതൊരു പിണക്കമോ പരിഭവമോ ഇല്ല” എന്നാണ് വിവേക് പറഞ്ഞത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്