'ജവാന്‍' എത്താന്‍ വൈകും? കാരണമിതാണ്..

‘പഠാന്‍’ സിനിമയുടെ ഗംഭീര വിജയം ‘ജവാന്‍’ എന്ന സിനിമയിലും ഷാരൂഖ് ഖാന്‍ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷാരൂഖിന്റെ രണ്ടാം വരവില്‍ പഠാനൊപ്പം പ്രതീക്ഷയില്‍ തന്നെയായിരുന്നു ജവാനും. ഈ വര്‍ഷം ജൂണ്‍ 2ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യപിച്ചിരുന്നത്.

എന്നാല്‍ ജൂണ്‍ 2ന് ചിത്രം എത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഷൂട്ടിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ജവാന്‍ പോലെ ഒരു വലിയ ചിത്രത്തിന് കൂടുതല്‍ സമയം ആവശ്യമാണ് എന്നാണ് ഷാരൂഖ് കരുതുന്നത്.

അവസാന എഡിറ്റുകള്‍ പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അറ്റ്‌ലിയുടെ വിശ്വാസം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ബോളിവുഡ് മാധ്യമങ്ങളില്‍ നിറയുന്നത്. ജൂണ്‍ 2ന് ചിത്രം എത്തിയില്ലെങ്കില്‍ പിന്നീട് ഒക്ടോബറിലേയ്ക്ക് മാറ്റുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

എഡിറ്റിംഗിലെ പുരോഗതികള്‍ വിലയിരുത്തിയ ശേഷം ഫൈനല്‍ ഡേറ്റില്‍ ഷാരൂഖും അറ്റ്‌ലിയും ധാരണയിലെത്തും. ഏറ്റവും മികച്ച രീതിയില്‍ ജവാനെ പ്രേക്ഷകരില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ എല്ലാ വശവും പരിഗണിച്ചാകും തീരുമാനമെടുക്കുക.

നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. വിജയ് സേതുപതി, സാനിയ മല്‍ഹോത്ര, പ്രിയാമണി എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗസ്റ്റ് റൊളില്‍ ദീപിക പദുക്കോണ്‍ എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്