സെയ്ഫ് അലിഖാന് ലഭിക്കുക ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ്! കണക്കുകള്‍ പുറത്ത്

സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയിരിക്കുകയാണ്. നിലവില്‍ മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫ് സുഖം പ്രാപിച്ചു വരികയാണ്. ഇതിനിടെ സെയ്ഫ് അലിഖാന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വിവരങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്.

നടന്റെ ചികിത്സാ ചിലവുകളും ഡിസ്ചാര്‍ജ് തീയതിയും അടക്കമുള്ള വിവരങ്ങളാണ് എക്‌സില്‍ പ്രചരിക്കുന്നത്. 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം ആയി നടന്‍ ഫയല്‍ ചെയ്ത്. നിലവില്‍ 25 ലക്ഷം രൂപ അംഗീകരിച്ചിട്ടുണ്ട്. ഫൈനല്‍ ബില്‍ സമര്‍പ്പിക്കുന്നത് അനുസരിച്ച് ബാക്കിയുള്ള തുക അനുവദിക്കുമെന്ന് സംഭവം സ്ഥിരീകരിച്ച് നിവ ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാല്‍ സെയ്ഫിന്റെ ഡിസ്ചാര്‍ജ് തീയതി ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നതില്‍ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം, നടനെ ആക്രമിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിയെ താനെയില്‍ നിന്നും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്റെ പേര് ബിജോയ് ദാസ് എന്നാണ് ഇയാള്‍ ആദ്യം പറഞ്ഞതെന്നും എന്നാണ് പിന്നീട് മുഹമ്മദ് സജ്ജാദ് എന്നാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് പറയുന്നുണ്ട്. ഇയാളുടെ ഐഡന്റിറ്റി പൊലീസ് അന്വേഷിച്ച് വരികയാണ്. വ്യാജ തിരിച്ചറിയല്‍ രേഖയുള്ളതിനാല്‍ അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലദേശ് പൗരനാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്