എന്റെ സിനിമകള്‍ പലതും വളരെ മോശമാണ്, ടോക്‌സിക് ആയ സ്ത്രീകള്‍ക്കൊപ്പം വരെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്: റിച്ച ഛദ്ദ

താന്‍ ഒരുപാട് മോശം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് റിച്ച ഛദ്ദ. താന്‍ പണത്തിന് വേണ്ടി മാത്രമല്ല സിനിമകള്‍ ചെയ്യുന്നത് എന്ന് പറഞ്ഞ റിച്ച സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് സംഭവിച്ച പിഴവുകളെ കുറിച്ച് തുറന്നു പറയുകയായിരുന്നു. ടോക്‌സിക് ആയുള്ള സ്ത്രീകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും റിച്ച പറയുന്നുണ്ട്.

”എന്റെ ഫിലിമോഗ്രാഫി കാണുമ്പോള്‍ ഞാന്‍ ഏറെ വിഷമിക്കുന്ന സിനിമകളുണ്ട്. ആ സിനിമകള്‍ ഏറ്റെടുത്തപ്പോള്‍ അത് ഇത്രയും മോശമാകുമെന്ന് അറിയില്ലായിരുന്നു. എന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെ അതിന് നല്‍കിയെങ്കിലും ആ സിനിമളില്‍ അഭിനയിച്ചത് ഞാന്‍ എടുത്ത തെറ്റായ തീരുമാനമാണ്.”

”ടോക്‌സിക് ആയ സ്ത്രീകള്‍ക്കൊപ്പവും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ടോക്‌സിക് ആയ സ്ഥലത്ത് മോശം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നു. അങ്ങനെ അഞ്ചോ ആറോ മോശം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആ സിനിമകളൊക്കെ വളരെ മോശമായിരുന്നു” എന്നാണ് റിച്ച ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ഫുക്രി 3’ ആണ് റിച്ചയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഹിറ്റ് കോമഡി ചിത്രമായ ‘ഫുക്രി’യുടെ മൂന്നാം ഭാഗമാണ് ഈ ചിത്രം. മൃഗദീപ് സിംഗ് ലാമ്പ സംവിധാനം ചെയ്ത ഫുക്രി 3 ബോക്‌സ് ഓഫീസില്‍ 100 കോടിയില്‍ അധികം കളക്ഷന്‍ നേടിയിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം