സുശാന്തിന്റെ 35-ാം ജന്മദിനം, പൂക്കള്‍ വാങ്ങാനെത്തി റിയ ചക്രബര്‍ത്തി; വീഡിയോ ചര്‍ച്ചയാകുന്നു

ലഹരിമരുന്ന് ഇടപാടു കേസില്‍ ജയില്‍ മോചിതയായതിന് ശേഷം പൂക്കള്‍ വാങ്ങാനെത്തിയ നടി റിയ ചക്രബര്‍ത്തിയുടെ വീഡിയോയാണ് വൈറലാകുന്നത്. മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്ന താരം ഫോട്ടോഗ്രാഫേഴ്‌സിനോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം. ദയവായി തന്നെ പിന്തുടരുത് എന്ന് ആവശ്യപ്പെട്ടാണ് റിയ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നത്.

അതേസമയം, റിയ എന്തിനാണ് പൂക്കള്‍ വാങ്ങാനെത്തിയത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ 35ാം ജന്മദിന വാര്‍ഷികമാണിന്ന്. സുശാന്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനാണോ ഇതെന്നാണ് ചിലരുടെ സംശയം. നേരത്തെ മുംബൈയില്‍ വീട് അന്വേഷിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട റിയയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സഹോദരന്‍ ഷൗവിക്കിന് ഒപ്പമാണ് താരം മുംബൈയില്‍ വീട് അന്വേഷിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ഒക്ടോബറിലാണ് റിയക്ക് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 2-ന് ആണ് റിയയുടെ സഹോദരന്‍ ഷൗവിക്കിന് ജാമ്യം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 14-ന് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സുശാന്തിന്റെ കാമുകിയായ റിയക്കെതിരെ കൊലപാതക കുറ്റാരോപണങ്ങളും ഉയര്‍ന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ആളിക്കത്തിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്