മുംബൈയില്‍ പുതിയ വീട് തേടി റിയ ചക്രബര്‍ത്തിയും സഹോദരനും; ജയില്‍മോചിത ആയതിന് ശേഷം പൊതുസ്ഥത്ത് ആദ്യം, വീഡിയോ

ലഹരിമരുന്ന് ഇടപാട് കേസില്‍ ജയില്‍ മോചിതയായതിന് ശേഷം മുംബൈയില്‍ പുതിയ വീട് അന്വേഷിച്ച് നടി റിയ ചക്രബര്‍ത്തി. സഹോദരന്‍ ഷൗവിക്കിന് ഒപ്പമാണ് താരം മുംബൈയില്‍ വീട് അന്വേഷിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ഒക്ടോബറിലാണ് റിയക്ക് ജാമ്യം ലഭിച്ചത്.

ഡിസംബര്‍ 2-ന് ആണ് റിയയുടെ സഹോദരന്‍ ഷൗവിക്കിന് ജാമ്യം ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ നടന്നു നീങ്ങിയ താരത്തിന്റെ ടീ ഷര്‍ട്ടിലെ വാചങ്ങളും ശ്രദ്ധ നേടുകയാണ്. “സ്‌നേഹമാണ് ശക്തി” എന്നെഴുതിയ പിങ്ക് ടീ ഷര്‍ട്ടാണ് റിയ ധരിച്ചിരിക്കുന്നത്.

നേരത്തെ എന്‍.സി.ബി ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയ റിയ ധരിച്ച ടീ ഷര്‍ട്ടിലെ വാചകങ്ങളും ശ്രദ്ധ നേടിയിരുന്നു. “റോസസ് ആര്‍ റെഡ്, വയലറ്റ്‌സ് ആര്‍ ബ്ലൂ, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും” എന്ന വാചകമുള്ള നടിയുടെ ടീഷര്‍ട്ടിന്റെ ചിത്രം റിമ കല്ലിങ്കല്‍ അടക്കമുള്ള മോളിവുഡ് താരങ്ങളും ബോളിവുഡ് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 14-ന് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സുശാന്തിന്റെ കാമുകിയായ റിയക്കെതിരെ കൊലപാതക കുറ്റാരോപണങ്ങളും ഉയര്‍ന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ആളിക്കത്തിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്