വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, രാഖി സാവന്തിന്റെ ഭര്‍ത്താവിനെതിരെ ഇറാനിയന്‍ യുവതി

രാഖി സാവന്തിന്റെ ഭര്‍ത്താവായ ് ആദില്‍ ഖാന്‍ ദുറാനിക്കെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി. മൈസൂര്‍ പൊലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. മൈസൂരില്‍ താമസിക്കുന്ന സമയത്ത് ആദില്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.

അഞ്ച് മാസം ഒപ്പം താമസിച്ചതിന് പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന ആദിലിനോട് ആവശ്യപ്പെട്ടുവെങ്കിലും അത് നിരസിച്ചുവെന്നും, പരാതി നല്‍കിയാല്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ആദില്‍ ഭീഷണി മുഴക്കിയതായും യുവതി പരാതിയില്‍ പറയുന്നു.

രാഖി സാവന്ത് നല്‍കിയ വഞ്ചന കേസില്‍ ആദില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് എതിരെയാണ് രാഖി ആദിലിന് എതിരെ പരാതി നല്‍കിയത്.

ആദിലിനെ ഓഷിവാര പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം