രണ്‍ദീപ് ഹൂഡയും നിര്‍മ്മാതാക്കളും തമ്മിലടി; 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' പ്രതിസന്ധിയില്‍

വി.ഡി സവര്‍ക്കറുടെ ബയോപിക് ആയി ഒരുങ്ങുന്ന ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ ചിത്രം പ്രതിസന്ധിയില്‍. രണ്‍ദീപ് ഹൂഡ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍. ചിത്രത്തിലെ ടൈറ്റില്‍ റോളും ഹൂഡയാണ് ചെയ്യുന്നത്. ഇതിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണ് പങ്കാളിയും കൂടിയാണ് രണ്‍ദീപ് ഹൂഡ.

മറ്റ് നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ചിത്രത്തിന്റെ പകര്‍പ്പവകാശത്തിന്റെ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം തനിക്ക് ആണെന്ന് രണ്‍ദീപ് ഹൂഡ അടുത്തിടെ പത്രപ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തന്റെ പങ്ക് കണക്കിലെടുത്ത്, ചിത്രത്തിന്റെ പകര്‍പ്പവകാശത്തിന്റെ ഏക ഉടമ താനാണെന്ന് രണ്‍ദീപ് അടുത്തിടെ മറ്റുള്ള നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് വിവാദമായത്.

ഇത് സമ്മതിച്ച് നല്‍കാന്‍ മറ്റ് നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. ചിത്രത്തിന്റെ മറ്റ് രണ്ട് നിര്‍മ്മാതാക്കളായ സന്ദീപ് സിങ്ങും, ആനന്ദ് പണ്ഡിറ്റും രണ്‍ദീപ് ഹൂഡയുടെ അവകാശവാദം തള്ളി ഔദ്യോഗികമായ നിയമ നടപടി സ്വീകരിക്കും എന്ന് വക്കീല്‍ മുഖേന ഇറക്കിയ പത്ര കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. സവര്‍ക്കര്‍ ആവാന്‍ വേണ്ടി 18 കിലോയോളം രണ്‍ദീപ് ഹൂഡ കുറച്ചിരുന്നു. സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ എത്തിയിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ