അച്ഛന്റെ സ്വത്ത് എല്ലാം വിറ്റു, പക്ഷെ സിനിമ പൊട്ടിപാളീസായി, വേണ്ടത്ര പിന്തുണ ലഭിച്ചില്ല: രണ്‍ദീപ് ഹൂഡ

ആദ്യ സംവിധാന സംരംഭം പാളിയതോടെ തനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ് രണ്‍ദീപ് ഹൂഡ. തന്റെ പിതാവിന്റെ സ്വത്തുക്കള്‍ വിറ്റാണ് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിച്ചത് എന്നാണ് രണ്‍ദീപ് ഹൂഡ പറയുന്നത്. മാര്‍ച്ച് 22ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ഓപ്പണിംഗ് ദിനത്തില്‍ 1.05 കോടി കളക്ഷന്‍ നേടിയ ചിത്രത്തിന് മികച്ചൊരു തുടക്കം കിട്ടിയെങ്കിലും പിന്നീട് തിയേറ്ററില്‍ ഫ്‌ളോപ്പ് ആവുകയായിരുന്നു. വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം 17.52 കോടി രൂപ മാത്രമാണ് ഇതുവരെ തിയേറ്ററില്‍ നിന്നും നേടിയത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ നിലവാരമുള്ള സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് രണ്‍ദീപ ഹൂഡ പറയുന്നത്.

നിര്‍മ്മാതാക്കളുടെ ടീം നല്ല നിലവാരമുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ക്ക് ഒരു സിനിമ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളു. താന്‍ സംവിധായകന്‍ ആയപ്പോള്‍ ആ നിലവാരം പോര എന്ന് തോന്നി. അതിനാല്‍ പണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ വന്നു.

അച്ഛന്‍ തനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ഈ സിനിമയ്ക്കായി അതെല്ലാം വിറ്റു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് താന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ല എന്നാണ് രണ്‍ദീപ് ഹൂഡ പറയുന്നത്.

അതേസമയം, മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്‍. എന്നാല്‍ 2022ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ രണ്‍ദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് എന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തല്‍.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ