ബോളിവുഡിനെ കരകയറ്റുമോ ബ്രഹ്‌മാസ്ത്ര? വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍

ബോളിവുഡിന് പ്രതീക്ഷ നല്‍കി രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്‌മാസ്ത്ര’. ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങള്‍ മിക്കതും ബോക്‌സോഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ ബ്രഹ്‌മാസ്ത്രയെ സംബന്ധിച്ച് ബോളിവുഡിന് ആശ്വാസം പകരുന്ന വാര്‍ത്തകളാണ് വരുന്നത്. ഒരു ലക്ഷത്തില്‍ അധികം സിനിമാ ടിക്കറ്റുകള്‍ വിറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിവിആര്‍, ഐനോക്സ്, സിനിപോളിസ് എന്നീ മൂന്ന് ദേശീയ ശൃംഖലകളിലായി ഒരു ലക്ഷത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ‘ആര്‍ആര്‍ആറി’ന്റെ റെക്കോര്‍ഡ് (1.05 ലക്ഷം ടിക്കറ്റുകള്‍) മറികടക്കാന്‍ ബ്രഹ്‌മാസ്ത്രയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ വരും ദിവസങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകരും പ്രകടിപ്പിക്കുന്നത്.

ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് ബ്രഹ്‌മാസ്ത്ര ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.

ബോളിവുഡിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗം : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Latest Stories

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്