ബ്രേക്കപ്പിന് ശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നു, അതും ചൂടന്‍ പ്രണയരംഗത്തില്‍; 'ലവ് ആന്‍ഡ് വാറി'ല്‍ രണ്‍ബിറിനുമൊപ്പം ദീപികയും

ട്രയാങ്കിള്‍ ലവ് സ്റ്റോറി ആയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ‘ലവ് ആന്‍ഡ് വാര്‍’ അണിയറയില്‍ ഒരുങ്ങുന്നത്. രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

രണ്‍ബിറിനൊപ്പം ഒരു റൊമാന്റിക് സീനില്‍ ദീപിക എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. രണ്‍ബിറിനൊപ്പം 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചൂടന്‍ പ്രണയരംഗത്തിലേക്കാണ് ദീപികയെ കാസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. എന്നാല്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന് ശേഷം ദീപിക ഇതുവരെ മറ്റ് സിനിമകളൊന്നും സൈന്‍ ചെയ്തിട്ടില്ല.

ലവ് ആന്‍ഡ് വാര്‍ സിനിമയില്‍ ദീപിക ഉണ്ടാകുമെന്ന ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബ്രേക്കപ്പിന് ശേഷം ദീപികയും രണ്‍ബിറും ഒന്നിക്കുന്ന ചിത്രമാകും ഇത്. അതേസമയം, അടുത്ത വര്‍ഷം മാര്‍ച്ച് 20ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

റംസാന്‍, രാം നവമി തുടങ്ങിയ ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോട് അനുബന്ധിച്ചാണ് റിലീസ് എന്നുള്ളത് ഗണ്യമായ ബോക്‌സ് ഓഫീസ് വിജയം മുന്നില്‍ കണ്ടുകൊണ്ടാണ്. സംവിധായകന്റെ ഒടുവിലത്തെ ചിത്രമായ ‘ഗംഗുബായ് കത്യാവാഡി’യില്‍ ആലിയയാണ് പ്രധാന വേഷത്തിലെത്തിയത്. ആദ്യമായാണ് ഒരു സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നത്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്