ദീപികയെ തഴഞ്ഞ് തൃപ്തിയെ കൊണ്ടുവന്നു, ഇത് ബോളിവുഡില്‍ മാറ്റം കൊണ്ടുവരും..; ചര്‍ച്ചയായി ആര്‍ജിവിയുടെ ട്വീറ്റ്

സന്ദീപ് റെഡ്ഡി വംഗ ചിത്രത്തില്‍ ദീപിക പദുക്കോണിനെ മാറ്റി തൃപ്തി ദിമ്രിയെ നായികയാക്കിയതിനെ അഭിന്ദിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തൃപ്തിയുടെ പേര് 9 ഭാഷകളിലായി എഴുതിയ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് സന്ദീപ് റെഡ്ഡി തന്റെ സിനിമയിലെ നായികയെ മാറ്റിയ വിവരം അറിയിച്ചത്. ഈ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ആര്‍ജിവി അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

വലിയ താരങ്ങളെ തഴഞ്ഞ് അനിമല്‍ സിനിമയില്‍ അതിശയകരമായ പെര്‍ഫോമന്‍സ് കാഴ്ചവച്ച തൃപ്തിയും നിങ്ങളും വീണ്ടും ഒന്നിക്കുന്ന ഈ സിനിമ ബോളിവുഡില്‍ വലിയ മാറ്റം കൊണ്ടുവരും. അഭിനന്ദനങ്ങള്‍ തൃപ്തി, നിങ്ങളുടെ സ്പിരിറ്റ് പറന്നുയരാന്‍ സമയമായി എന്നാണ് ആര്‍ജിവി ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ദീപിക മുന്നോട്ട് വച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ട് മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം, ലാഭവിഹിതം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ട് വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുറച്ചു കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപിക. നടി ഗര്‍ഭിണി ആയതിനാല്‍ ആയിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം നീണ്ടുപോയത്. എന്നാല്‍ നടിയുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ചിത്രത്തിന്റെ ടീമിന് ആയില്ല.

ചിത്രത്തില്‍ തന്നെ നായിക ആക്കിയതില്‍ സന്ദീപിന് നന്ദി അറിയിച്ച് തൃപ്തി രംഗത്തെത്തിയിട്ടുണ്ട്. ”ഇപ്പോഴും ഇതെനിക്ക് പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. ഈ ഒരു യാത്രയില്‍ എന്നെയും വിശ്വസിച്ച് ഒപ്പം കൂട്ടിയതിന് ഒരുപാട് നന്ദി. താങ്കളുടെ വിഷന്റെ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയതിന് സന്ദീപ് റെഡ്ഡി വംഗയോട് ഒരുപാട് നന്ദി” എന്നാണ് തൃപ്തി കുറിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ