നടി രാഖി സാവന്ത് അറസ്റ്റില്‍!

നടി രാഖി സാവന്ത് അറസ്റ്റില്‍. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര നല്‍കിയ പരാതിയിലാണ് ഇന്ന് രാഖിയെ അറസ്റ്റ് ചെയ്തത്. ആക്ഷേപകകരമായ ഭാഷയില്‍ തനിക്കെതിരെ ട്വീറ്റ് ചെയ്തു എന്ന ഷെര്‍ലിന്റെ പരാതിയിലാണ് രാഖിയെ കസ്റ്റഡിയില്‍ എടുത്തത്.

രാഖി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയതിന് പിന്നാലെയാണ് നടിയെ അംബോലി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഭര്‍ത്താവ് ആദില്‍ ദുറാനിയുടെ പങ്കാളിത്തത്തോടെ ഡാന്‍സ് അക്കാദമി ആരംഭിക്കാനിരിക്കുകയായിരുന്നു രാഖി.

ഷെര്‍ലിന്‍ ചോപ്രയാണ് രാഖി അറസ്റ്റിലായ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്നലെ രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. ഇന്ന് എഫ്‌ഐആര്‍ 883/2022 പ്രകാരം രാഖി സാവന്തിനെ അംബോലി പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ഷെര്‍ലിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, തന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു രാഖി സാവന്ത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആദില്‍ ദുറാനിയും രാഖിയും വിവാഹിതരായത്. രജിസ്റ്റര്‍ മാര്യേജ് ചെയ്തതിന്റെ ഡോക്യമെന്റ്‌സും ചിത്രങ്ങളും രാഖി പങ്കുവച്ചിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം