അശ്ലീലചിത്ര നിര്‍മ്മാണക്കേസില്‍ ജയിലില്‍, ഇനി ബോളിവുഡില്‍ നായകന്‍; രാജ് കുന്ദ്രയുടെ 'യുടി 69', ട്രെയ്‌ലര്‍

അശ്ലീലചിത്ര നിര്‍മ്മാണക്കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര ഇനി ബോളിവുഡില്‍ നായകന്‍. തന്റെ ജീവിതമാണ് രാജ് കുന്ദ്ര സിനിമയാക്കിയിരിക്കുന്നത്. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ജയിലില്‍ ആയപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം.

‘യുടി 69’ എന്ന് പേരിട്ട ചിത്രത്തില്‍ ജയിലിലെ രണ്ട് മാസത്തെ തന്റെ ജീവിതമാണ് കുന്ദ്ര പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് ചിത്രത്തില്‍ കുന്ദ്ര അഭിനയിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാനവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കുന്ദ്രയുടേത് തന്നെയാണ്.

വിക്രം ഭാട്ടി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, 2021 ജൂലൈയിലാണ് രാജ് കുന്ദ്ര പോണോഗ്രാഫി കേസില്‍ അറസ്റ്റിലായത്. 63 ദിവസം ജയലില്‍ കഴിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. പിന്നീട് മാസ്‌ക ധരിച്ചും, സ്വയം മൂടിപൊതിയുന്ന വസ്ത്രങ്ങള്‍ ധരിച്ചുമായിരുന്നു രാജ് കുന്ദ്ര പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ മാസ്‌ക് മാറ്റി കുന്ദ്ര എത്തിയിരുന്നു. ”എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ, പക്ഷെ എന്റെ ഭാര്യയെയും മക്കളെയും വെറുതെ വിടൂ” എന്ന് ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ