'തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ', മുഖം മറച്ച ജാക്കറ്റുമായി രാജ് കുന്ദ്ര; വീഡിയോ

പാപ്പരാസികളില്‍ നിന്നും രക്ഷപ്പെടാന്‍ മുഖം മറച്ച ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്ക് ട്രോള്‍പൂരം. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മുഴുവന്‍ മറയുന്ന ജാക്കറ്റ് ധരിച്ചാണ് സിനിമാ തിയേറ്ററില്‍ രാജ് കുന്ദ്ര എത്തിയത്. കുന്ദ്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മുംബൈയിലാണ് കുടുംബത്തോടൊപ്പം കുന്ദ്ര സിനിമ കാണാന്‍ എത്തിയത്. ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയും കാമുകന്‍ രാകേഷ് ബാപട്ടും കുന്ദ്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കറുത്ത ജാക്കറ്റിനോടൊപ്പമുള്ള വസ്ത്രത്തില്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ പൂര്‍ണമായും സിപ്പ് ചെയ്തു ധരിച്ചിരിക്കുകയായിരുന്നു.

വീഡിയോ വൈറലായതോടെ കുന്ദ്രക്കെതിരെ ട്രോളുകളും എത്തി. ”ഇത് രണ്‍വീര്‍ സിങ് ആണെന്നാണ് ഞാന്‍ കരുതിയത് അയാള്‍ ആണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത്” എന്നായിരുന്നു ഒരു കമന്റ്. ”മുഖം പുറത്തു കാണിക്കാനാകാതെ തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ” എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ഈയിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ പ്രതികരണം നേടി മാധ്യമങ്ങള്‍ എത്തിയിരുന്നെങ്കിലും കുന്ദ്ര പ്രതികരിച്ചിരുന്നില്ല.

Latest Stories

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ