കടന്നു പിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്, പൂനം പാണ്ഡെയ്‌ക്കെതിരെ ലൈംഗികാതിക്രമം; വീഡിയോ

നടി പൂനം പാണ്ഡെയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച് യുവാവ്. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പൂനം പാണ്ഡെ ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകനായ യുവാവ് സെല്‍ഫി എടുക്കാനെത്തുകയും സെല്‍ഫി എടുക്കുന്നതിനിടെ ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പിറകിലൂടെയെത്തിയ യുവാവ് സംസാരിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ താരം ഞെട്ടിത്തിരിഞ്ഞു നോക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സെല്‍ഫി എടുക്കുന്നതിനിടെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പൂനം പാണ്ഡെ യുവാവിനെ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്.

പിന്നാലെ ആരാധകരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് യുവാവിനെ ശാസിക്കുകയും പോകാന്‍ ആവശ്യപ്പെടുന്നുമുണ്ട്. യുവാവിന്റെ പ്രവര്‍ത്തിക്കെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതേസമയം, മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പൂനം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം താന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത പൂനം പുറത്തുവിട്ടിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് പൂനം പാണ്ഡെ തന്റെ വ്യാജ മരണ വാര്‍ത്ത ഉണ്ടാക്കിയത്. പിന്നാലെ നടിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2011ല്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയാല്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ