ഇത് തീര്‍ച്ചയായും കുറ്റകരമാണ്, അക്കാര്യത്തെ പറ്റി പറഞ്ഞാല്‍ ഞാന്‍ വിഡ്ഢിയാകും; 'പത്താന്‍' വിവാദത്തില്‍ പൂനം പാണ്ഡെ

വിവാദങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താനി’ലെ രണ്ടാമത്തെ ഗാനവും എത്തിയിരിക്കുകയാണ്. ‘ഝൂമേ ജോ പഠാന്‍’ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ എത്തിയ ഗാനം 19 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ഇതിനിടെ പത്താന് നേരെ ഉയര്‍ന്ന വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം പൂനം പാണ്ഡെ.

‘ബേശരം രംഗ്’ ഗാനത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതാണ് വിവാദമായത്. സംഘപരിവാര്‍, മത സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചാല്‍ താനൊരു വിഡ്ഢിയാകും എന്നാണ് പൂനം പാണ്ഡെ പറയുന്നത്.

പത്താനിലെ ബിക്കിനി വിവാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. ”അക്കാര്യത്തെ പറ്റി പറഞ്ഞാല്‍ ഞാന്‍ വിഡ്ഢിയാകും. കാരണം വളരെ മനോഹരമായ ഗാനമാണ് ബെഷ്‌റം രംഗ്, അടിപൊളി ലുക്കിലാണ് ദീപിക.”

”ഗംഭീരമായ ഗാനരംഗങ്ങളില്‍ എന്റെ പ്രിയപ്പെട്ട എസ്ആര്‍കെ വളരെ ഹോട്ട് ലുക്കിലാണ് എത്തിയത്. ആര്‍ക്കാണ് ഇത്രയ്ക്ക് ഹോട്ടാകാന്‍ കഴിയുക ഇത് തീര്‍ച്ചയായും കുറ്റകരമാണ്. ഇങ്ങനെ ചെയ്യരുത് സര്‍” എന്നാണ് പൂനം പറയുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍. അടുത്ത വര്‍ഷം ജനുവരി 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ