പരിസ്ഥിതിയില്‍ നിന്നും പിടിച്ചെടുക്കുന്ന ഓക്‌സിജന് എങ്ങനെ നഷ്ടപരിഹാരം നല്‍കും? മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും: കങ്കണ റണൗട്ട്

കോവിഡ് വ്യാപനത്തോടൊപ്പം ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായതോടെ നിരവധി രോഗികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് ഇരട്ടി പ്രത്യാഘാതം ഉണ്ടാക്കുന്നതിനിടെ നാം ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ലെന്നാണ് നടി കങ്കണ റണൗട്ട് പ്രതികരിക്കുന്നത്. മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും എന്നാണ് കങ്കണ ട്വീറ്റ് ചെയ്യുന്നത്.

കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍:

എല്ലാവരും കൂടുതല്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയാണ്, ടണ്‍ കണക്കിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍. പരിസ്ഥിതിയില്‍ നിന്നും പിടിച്ചെടുക്കുന്ന ഓക്‌സിജന് എങ്ങനെ നമ്മള്‍ നഷ്ടപരിഹാരം നല്‍കും? ദുരന്തങ്ങളില്‍ നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും മനസിലാക്കാം.

ജനങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ പ്രഖ്യാപിക്കുന്നതിനൊപ്പം സര്‍ക്കാര്‍ പ്രകൃതിക്കും ആശ്വാസം പ്രഖ്യാപിക്കണം. ഓക്‌സിജന്‍ ഉപയോഗിക്കുന്നവര്‍ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞയെടുക്കണം.

ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്