സുശാന്തിന്റെ പേരില്‍ ഇത് മാത്രമാണ് എന്റെ കൈയ്യിലുള്ള ആകെ സമ്പാദ്യം: റിയ ചക്രബര്‍ത്തി വെളിപ്പെടുത്തുന്നു

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ കേസ് നടക്കുകയാണ്. ഇതിനിടെ സുശാന്തിന്റെതായി തന്റെ കൈയ്യിലുള്ള ആകെ സമ്പാദ്യം ഇതാണെന്ന് വെളിപ്പെടുത്തി റിയ. സുശാന്തിന്റെ ഡയറിയിലെ ഒരു പേജാണ് റിയ പരസ്യമായി വെളിപ്പെടുത്തിയത്.

തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണിത്. ഇതില്‍ റിയയെ ലില്ലു എന്നും റിയയുടെ അച്ഛനെയും അമ്മയെയും സര്‍, മാഡം എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. കുടുംബത്തോടും വളര്‍ത്തു നായയായ ഫഡ്ജിനോടും സുശാന്ത് കടപ്പാട് അറിയിക്കുന്നുണ്ട്.

“”എന്റെ ജീവിതത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ലില്ലു എന്റെ ജീവിതത്തിലുള്ളതില്‍ ഞാന്‍ കടപ്പാടുള്ളവനാണ്. ബെബു എന്റെ എന്റെ ജീവിതത്തിലുള്ളതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഫഡ്ജ് എന്റെ ജീവിതത്തിലുള്ളതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ ഇഷ്ടങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു”” എന്നാണ് ഡയറിയിലെ കുറിപ്പ്.

സുശാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ “ചിച്ചോറി”ന്റെ പേര് ആലേഖനം ചെയ്ത വാട്ടര്‍ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പങ്കുവച്ചു. റിയയെ ഒന്‍പത് മണിക്കൂറിലധികം സമയമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത്. റിയ, സഹോദരന്‍ ഷോയിക് ചക്രവര്‍ത്തി, മുന്‍ മാനേജര്‍ ശ്രുതി മോദി എന്നിവരെയാണ് ചോദ്യം ചെയ്തത്.

https://www.instagram.com/p/CDnk2Xvh2-f/?utm_source=ig_embed

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്