സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നാനാ പടേക്കര്‍; വീഡിയോ വൈറല്‍, വിവാദം

സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ തല്ലി നടന്‍ നാനാ പടേക്കര്‍. ഷൂട്ടിംഗ് നടക്കുന്നതിനിടെ സെല്‍ഫി എടുക്കാനെത്തിയ ആരാധകനെയാണ് നാനാ പടേക്കര്‍ തല്ലിയത്. വാരണാസിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇത് വിവാദമായിരിക്കുകയാണ്.

ഗദര്‍ 2 എന്ന ചിത്രത്തിന് ശേഷം അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ നടക്കുകയാണ്. ഷൂട്ടിംഗ് കോസ്റ്റ്യൂമില്‍ നില്‍ക്കുന്ന തന്റെ അടുത്തേക്ക് ഫോണുമായെത്തിയ ആരാധകന്റെ കഴുത്തിന് പിന്നില്‍ നാനാ പടേക്കര്‍ അടിക്കുകയായിരുന്നു.

തുടര്‍ന്ന് ഈ യുവാവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ച് വലിച്ചിഴച്ച് സ്ഥലത്ത് നിന്നും മാറ്റുകയും ചെയ്യുന്നുണ്ട്. അധികം വൈകാതെ തന്നെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.

അതേസമയം, 2018ല്‍ നടി തനുശ്രീ ദത്ത ഉന്നയിച്ച മീടൂ ആരോപണത്തിന് ശേഷം നാനാ പടേക്കര്‍ സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ നാനാ പടേക്കര്‍ക്കെതിരെ നടി പരാതി നല്‍കുകയും ചെയ്തിരുന്നു.

2018ല്‍ രജനികാന്ത് ചിത്രം കാലായില്‍ നാനാ പടേക്കര്‍ വില്ലനായെത്തിയിരുന്നു. ഇതിന് ശേഷം ഈ വര്‍ഷം പുറത്തിറങ്ങിയ വാക്‌സിന്‍ വാര്‍ എന്ന ചിത്രത്തിലാണ് നാനാ പടേക്കര്‍ അഭിനയിച്ചത്. എന്നാല്‍ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ ദുരന്തമായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ