ഭക്ഷണവും മരുന്നും ഇല്ലാതെ ഗോവയില്‍ കുടുങ്ങി നഫീസ അലി; മരുമകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി 'ബിഗ് ബി' താരം

കോവിഡ് 19 പ്രതിസന്ധിക്കിടെ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ ഭക്ഷണവും മരുന്നുമില്ലാതെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലി. മരുമകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും നഫീസ വ്യക്തമാക്കി. ക്യാന്‍സര്‍ അതിജീവിച്ച താന്‍ പച്ചക്കറികളോ, പഴങ്ങളോ ഒന്നുമില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് നഫീസ അലി പറഞ്ഞു.

“”എന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ് മകള്‍ ഗോവയിലേക്ക് വിളിച്ചത്. ലോക്ഡൗണ്‍ ചെയ്തതോടെ എല്ലാം അടച്ചു. കൊറിയര്‍ സര്‍വ്വീസും നിലച്ചു. ഇപ്പോള്‍ മരുന്ന് കുടിക്കുന്നില്ല. അതെന്റെ ആരോഗ്യത്തിന് നല്ലതല്ല. ലോക്കല്‍ മെഡിക്കല്‍ ഷോപ്പുകളിലൊന്നും എന്റെ മരുന്ന് ലഭിക്കുന്നില്ല”” എന്ന് നഫീസ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

കൂടാതെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നെത്തിയ തന്റെ മരുമകള്‍ക്ക് കോവിഡ് 19 ബാധിച്ചതായും നഫീസ അലി വെളിപ്പെടുത്തി. ബാംഗ്ലൂരിലുള്ള മരുമകള്‍ ദിയ നായിഡുവിന് രോഗം ഭേദമായതായും താരം വ്യക്തമാക്കി. മമ്മൂട്ടി ചിത്രം “ബിഗ് ബി”യിലെ മേരി ജോണ്‍ കുരിശിങ്കല്‍ കഥാപാത്രമായെത്തിയ താരമാണ് നഫീസ അലി.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍