'ബോളിവുഡ് താരമെന്ന ശാഠ്യം ഒഴിവാക്കി സഹകരിക്കണം'; കനിക കപൂറിനോട് ആശുപത്രി അധികൃതര്‍

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പരിതാപകരമായ സാഹചര്യമാണെന്ന് കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ബോളിവുഡ് താരമെന്ന ശാഠ്യം ഒഴിവാക്കി സഹകരിക്കണം എന്നാണ് കനികയെ ചികിത്സിക്കുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രി അധികൃതര്‍ക്ക് പറയാനുള്ളത്.

ആശുപത്രിയിലെ അടുക്കളയില്‍ നിന്നും ഉണ്ടാക്കുന്ന അന്നജം കുറവുള്ള ആഹാരമാണ് കനികക്ക് നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ടോയിലെറ്റ് അടക്കമുള്ള ഒരു റൂമാണ് കനികക്ക് നല്‍കിയിരിക്കുന്നത്. ഒരു കിടക്കയും ഒരു ടിവിയുമാണ് റൂമിലുണ്ട്.

താരത്തെ നന്നായി പരിചരിക്കുന്നുണ്ടെന്നും എന്നാല്‍ രോഗി എന്ന നിലയില്‍ സഹകരിക്കണമെന്നും എന്ന് ആശുപത്രി ഡിരക്ടര്‍ ഡോ. ആര്‍.കെ ധിമന്‍ പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തുനിന്നും വന്ന കനിക സമ്പര്‍ക്ക വിലക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തിട്ടുണ്ട്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി