നടിയുടെ പരാതിയില്‍ തെളിവില്ല! ലൈംഗികപീഡന കേസില്‍ നിന്നും നടന്‍ നാന പടേക്കറെ ഒഴിവാക്കി

ബോളിവുഡ് നടന്‍ നാന പടേക്കര്‍ക്ക് എതിരെയുള്ള ലൈംഗികപീഡന പരാതി പിന്‍വലിച്ചു. നടി തനുശ്രീ ദത്തയുടെ പരാതിയില്‍ തെളിവില്ലെന്ന കാരണത്താലാണ് കോടതി തള്ളിയിരിക്കുന്നത്. കേസില്‍ പ്രതികളായിരുന്ന മറ്റ് മൂന്ന് പേരെ കൂടി അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കേസില്‍ നിന്നൊഴിവാക്കി.

മീടൂ വെളിപ്പെടുത്തല്‍ വ്യാപകമായ സമയത്താണ് തനുശ്രീ ദത്ത, സിനിമാ ചിത്രീകരണത്തിനിടയില്‍ നാനാ പടേക്കറടക്കം ചിലരില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി പറഞ്ഞത്. 2018 ഒക്ടോബറിലാണ് ഓഷീവാര പോലീസില്‍ തനുശ്രീ ദത്ത എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു.

2008ലും 2010ലുമായി രണ്ട് തവണ മോശമായ അനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടി നാന പടേക്കര്‍, ഗണേശ് ആചാര്യ, രാകേഷ് സാരംഗ്, അബ്ദുള്‍ സമി അബ്ദുള്‍ ഗനി സിദ്ധിഖി എന്നിവരുടെ പേരില്‍ കേസ് ഫയല്‍ ചെയ്തത്.

കേസ് അന്വേഷിച്ച പൊലീസ് സംഭവം നടന്നതിന് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത വര്‍ഷം തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന ശേഷം കേസ് കൊടുക്കാന്‍ ഇത്രയും വൈകിയതിന് പ്രത്യേക കാരണമൊന്നും കാണാനില്ലെന്ന് മജിസ്ട്രേറ്റ് എന്‍വി ബന്‍സാല്‍ ചൂണ്ടിക്കാട്ടി.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി