ഞാന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ മകന് ഇപ്പോഴും സംശയമാണ്: മലൈക അറോറ

താന്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ മകന് സംശയമുണ്ടെന്ന് ബോളിവുഡ് താരം മലൈക അറോറ. വിദേശത്തെ അവധിക്കാലത്തിന് ശേഷം 2024 ഒളിമ്പിക്സ് അസ്വദിച്ച് പാരീസിലായിരുന്നു മലൈക. ഇതിനിടയില്‍ ഹാര്‍പേഴ്സ് ബസാറുമായുള്ള ഒരു അഭിമുഖത്തിലാണ് മലൈക സംസാരിച്ചത്.

മലൈക പറയുന്നത് അനുസരിച്ച് അവരുടെ മകന്‍ അര്‍ഹാന്‍ ഖാന്റെ സുഹൃത്തുക്കള്‍ പല ജോലികള്‍ ചെയ്യുന്ന അവന്റെ അമ്മയുടെ യഥാര്‍ത്ഥ ജോലി എന്ത് എന്നതില്‍ അത്ഭുതപ്പെട്ടിരുന്നു. പലപ്പോഴും കൂട്ടുകാരുടെ സംശത്തിന് പലപ്പോഴും അര്‍ഹാന് കൃത്യമായ ഉത്തരം ഇല്ലായിരുന്നു.

കഴിഞ്ഞ ദിവസം, എന്റെ മകന്‍ എന്നോട് പറഞ്ഞു, ഞാന്‍ കൃത്യമായി എന്താണ് ചെയ്യുന്നതെന്ന് അവന്റെ സുഹൃത്തുക്കള്‍ക്ക് സംശയമാണ്. അമ്മ സിനിമകളും പാട്ടുകളും ചെയ്തിട്ടുണ്ട്, അമ്മ ഒരു വിജെ ആയിരുന്നു, ഒരു മോഡലാണ്, ടിവി ഷോയില്‍ വരാറുണ്ട്, ഇതെല്ലാം പറയുമ്പോള്‍ അവര്‍ കണ്‍ഫ്യൂഷനാകുന്നു എന്ന്.

എനിക്ക് നല്ലതായി തോന്നുന്നത് ഞാന്‍ ചെയ്യുന്നുണ്ട്. ഒരു കാര്യം കൊണ്ട് സ്വയം നിര്‍വചിക്കേണ്ട ആവശ്യമില്ല എന്നാണ് മലൈക പറയുന്നത്. അതേസമയം, മലൈകയുടേയും നടന്‍ അര്‍ബാസ് ഖാന്റേയും മകനാണ് അര്‍ഹാന്‍ ഖാന്‍. 1998ല്‍ വിവാഹിതരായ ഇരുവരും 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2016ല്‍ വേര്‍പിരിയുകയായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ