ടോക്‌സിക് മനുഷ്യരെ ഒഴിവാക്കും, മദ്യപിക്കില്ല, ആ ഭക്ഷണങ്ങള്‍ കഴിക്കില്ല; പുതിയ തീരുമാനങ്ങളുമായി മലൈക

താന്‍ നവംബര്‍ ചാലഞ്ച് ഫോളോ ചെയ്യുകയാണെന്ന് നടി മലൈക അറോറ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താന്‍ നവംബര്‍ മാസം പിന്തുടരുന്ന 9 കാര്യങ്ങളെ കുറിച്ച് മലൈക പറഞ്ഞിരിക്കുന്നത്. മദ്യം മുതല്‍ ടോക്‌സിക് ആയ മനുഷ്യരെ വരെ ഒഴിവാക്കും എന്നാണ് മലൈക പറയുന്നത്.

”മദ്യം കഴിക്കില്ല, എട്ട് മണിക്കൂര്‍ ഉറങ്ങും, ഒരു മെന്ററെ കണ്ടെത്തും, എല്ലാ ദിവസവും വ്യായാമം ചെയ്യും, ദിവസം 10000 സ്റ്റെപ്പ് നടക്കും, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കില്ല, എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കില്ല, രാവിലെ 10 മണിയാവും വരെ ഫാസ്റ്റ് ചെയ്യും, ടോക്‌സിക് മനുഷ്യരെ ഒഴിവാക്കും” എന്നിങ്ങനെയാണ് മലൈകയുടെ നവംബര്‍ ചലഞ്ച്.

പ്രായം 51 ആയെങ്കിലും ഇന്നും ബോളിവുഡിലെ ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക. യോഗയും വ്യായാമവും കൃത്യമായ ഡയറ്റുമെല്ലാം കൃത്യമായി തന്നെ മലൈക പിന്തുടരുന്നുണ്ട്. എന്നും ജിമ്മില്‍ നിന്നും വരുന്ന മലൈകയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

അതേസമയം, മലൈകയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി