വിവാദങ്ങള്‍ക്ക് വിട; രോഹിത് ഷെട്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് കത്രീന

“സൂര്യവംശി” ചിത്രത്തെ കുറിച്ചുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ രോഹിത് ഷെട്ടിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. “”ജന്‍മദിനാശംസകള്‍. നിങ്ങള്‍ക്ക് മികച്ച വര്‍ഷം ആശംസിക്കുകന്നു, കൂടുതല്‍ ഉയരങ്ങളിലേക്കെത്തട്ടെ…എല്ലാ സ്‌നേഹവും”” എന്ന് രോഹിത് ഷെട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കത്രീന കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് കത്രീനയുടെ ഫാന്‍സ് ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി ഹാഷ്ടാഗുകള്‍ പങ്കുവച്ചത്. രോഹിത് സംവിധാനം ചെയ്യുന്ന സൂര്യവംശി എന്ന ചിത്രത്തിലെ ഒരു സീനിനെ കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായി മാറിയത്.

ഒരു സീനില്‍ നായകന്‍മാരായ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ക്കൊപ്പം നടന്നു വരുന്ന കത്രീനയുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്. ഈ രംഗം വീണ്ടും എടുക്കാന്‍ കത്രീന പറഞ്ഞപ്പോള്‍ ഈ നായകന്‍മാര്‍ക്കിടയില്‍ നടിയെ ആരും ശ്രദ്ധിക്കില്ലെന്നായിരുന്നു തന്റെ മറുപടിയെന്നായിരുന്നു രോഹിത് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്