കോവിഡ് ചട്ടം ലംഘിച്ച് പാര്‍ട്ടികള്‍; കരീന കപൂറിന്റെ വീട് സീല്‍ ചെയ്തു

നടി കരീന കപൂര്‍ സൂപ്പര്‍ സ്‌പ്രെഡ്ഡര്‍ ആണോ എന്ന ആശങ്കയില്‍ മുംബൈ കോര്‍പ്പറേഷന്‍. ഇന്നലെയാണ് കരീന കപൂറിനും നടി അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവരുടെ വസതികള്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിരുന്നു.

തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നടിമാര്‍ നല്‍കാത്തതിനാല്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍. കോവിഡ് ചട്ടം ലംഘിച്ച് നിരവധി പാര്‍ട്ടികളില്‍ കരീന പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളാണ് കരീനയും അമൃതയും.

ഇവര്‍ പലപ്പോഴും ഒരുമിച്ച് പാര്‍ട്ടികള്‍ നടത്താറുമുണ്ട്. നവംബര്‍ 8ന് നടന്ന കരണ്‍ ജോഹറിന്റെ വീട്ടിലെ ഡിന്നര്‍ പാര്‍ട്ടിയില്‍ അടക്കം ഇരുവരും ഒന്നിച്ച എത്തിയിരുന്നു. ഇവരില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് കോവിഡ് പടര്‍ന്നിരിക്കുമോ എന്ന ആശങ്കയിലാണ് കോര്‍പ്പറേഷന്‍.

കരണിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത ജ്വല്ലറി ഡിസൈനറും നടന്‍ സഞ്ജയ് കപൂറിന്റെ ഭാര്യയുമായ മഹീപ് കപൂര്‍, ഫാഷന്‍ ഡിസൈനറും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമ ഖാന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തനിക്ക് കോവിഡ് ബാധിച്ച വിവരം കരീന വെളിപ്പെടുത്തിയത്. അതേസമയം, തന്റെ കുടുംബവും സ്റ്റാഫുകളും വാക്‌സിന്‍ സ്വീകരിച്ചവരാണെന്നും അവര്‍ക്ക് ലക്ഷണങ്ങളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍