സെയ്ഫിന്റെ ആ ശീലം അസ്വസ്ഥപ്പെടുത്തുന്നു: കരീന

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. ഇരുവരുടെയും ചിത്രങ്ങളും വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ ആ ശീലം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കരീന കപൂര്‍.

“”എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ സെയ്ഫിന്റെ ആദ്യ പ്രതികരണം “വേണ്ട” എന്നായിരിക്കും. എന്ത് കാര്യമായാലും വേണ്ടെന്ന് തന്നെയാകും ആദ്യ പ്രതികരണം. ഒന്ന് പുറത്തേക്കിറങ്ങിയാലോ? വേണ്ട, സോഫ മാറ്റിയാലോ? വേണ്ട. അങ്ങനെ എന്ത് തന്നെയായാലും വേണ്ട എന്ന് പറയും. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ തീരുമാനം മാറ്റി ഓക്കെ പറഞ്ഞ് സെയ്‌ഫെത്തും. ഈ ശീലം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്”” എന്നാണ് കരീന സെയ്ഫിനെ കുറിച്ച് പറയുന്നത്.

ഒരു അഭിമുഖത്തിലാണ് കരീനയുടെ വെളിപ്പെടുത്തലുകള്‍. അക്ഷയ് കുമാറിനൊപ്പമുള്ള “ഗുഡ് ന്യൂസ്” ആണ് കരീനയുടെ ഏറ്റവും പുതിയ ചിത്രം. കരണ്‍ ജോഹറിന്റെ “താക്കത്ത്” എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു