മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് 'അസ്‌ലം', പിന്നെ എന്തിനാണ് മറ്റൊരു മതത്തിന്റെ ആളാകുന്നത്; വിമര്‍ശനവുമായി കങ്കണ

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിനെതിരെ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് ‘അസ്‌ലം’ എന്നാണെന്നും അത് മറച്ചു വച്ച് മറ്റൊരു മതത്തിന്റെ ആളാവുന്നത് എന്തിനാണ് എന്നാണ് കങ്കണ ചോദിക്കുന്നത്. മഹേഷിന്റെ പഴയ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയാണ് കങ്കണയുടെ പ്രതികരണം.

”മഹേഷ് ജി ആളുകളെ ആകസ്മികമായും കാവ്യാത്മകമായും അക്രമത്തിന് പ്രേരിപ്പിക്കുകയാണ്. മഹേഷ് ഭട്ടിന്റെ യഥാര്‍ത്ഥ പേര് അസ്ലം എന്നാണ്. രണ്ടാം വിവാഹത്തിനായി (സോണി റസ്ദാന്‍) അദ്ദേഹം മതം മാറിയിരുന്നു. അസ്ലം എന്നത് മനോഹരമായ പേരല്ലേ, എന്തിനാണത് മറച്ചു വയ്ക്കുന്നത്. അദ്ദേഹം യഥാര്‍ഥ പേര് ഉപയോഗിക്കണം. മതം മാറിയ ആളായതിനാല്‍ ഒരു പ്രത്യേക മതത്തെ പ്രതിനിധീകരിക്കരുത്” എന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

മുമ്പും മഹേഷ് ഭട്ടിനെതിരെയും കുടുംബത്തിനെതിരെയും കങ്കണ രംഗത്തെത്തിയിരുന്നു. മഹേഷ് ഭട്ടിന്റെ മകള്‍ പൂജ ഭട്ട് സംവിധാനം ചെയ്ത സിനിമയില്‍ നിന്ന് പിന്‍മാറിയതിന് ശേഷം അദ്ദേഹം തന്നെ ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്ന് 2020ല്‍ കങ്കണ ആരോപിച്ചിരുന്നു.

മഹേഷിന്റെ രണ്ടാമത്തെ മകളായ ആലിയ ഭട്ട് അഭിനയിച്ച ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായും കങ്കണ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ഈ വെള്ളിയാഴ്ച 200 കോടിരൂപ ബോക്സ് ഓഫീസില്‍ ചാരമാകും എന്നാണ് കങ്കണ പറഞ്ഞിരുന്നത്.

Latest Stories

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!