ഞാന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് ഈ വിഡ്ഢിക്ക് അറിയുമോ?; ഐറ്റം ഡാന്‍സുകാരി എന്ന മുന്‍മന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കങ്കണ

കങ്കണ റണൗട്ട് ഐറ്റം ഡാന്‍സുകാരിയാണെന്ന കോണ്‍ഗ്രസ് മുന്‍ മന്ത്രി സുഖ്‌ദേവ് പന്‍സെയുടെ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് താരം. ഐറ്റം ഡാന്‍സ് കളിക്കാന്‍ താന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ല എന്ന കാര്യം ഈ വിഡ്ഢിക്ക് അറിയാമോ എന്നാണ് കങ്കണ ചോദിക്കുന്നത്.

കര്‍ഷക സമരത്തെ വിമര്‍ശിച്ച കങ്കണയ്‌ക്കെതിരെ ആയിരുന്നു സുഖ്‌ദേവ് പന്‍സെ പ്രതികരിച്ചത്. കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീയ്ക്ക് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്തെന്ന് അറിയില്ല എന്നായിരുന്നു മന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റ് ചര്‍ച്ചയായതോടെയാണ് കങ്കണയുടെ മറുപടി.

“”ഈ വിഡ്ഢി ആരായാലും ശരി ഞാന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാള്‍ക്ക് അറിയുമോ… ഐറ്റം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാന്‍, അതുപോലെ ഖാന്‍മാരുടെയും കുമാറിന്റെയും ബിഗ് ഹീറോ സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടിയാണ്. അതോടെയാണ് ബുള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്. ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാന്‍ എന്റെ അരക്കെട്ട് ഇളക്കില്ല എല്ലൊടിക്കും”” എന്നാണ് കങ്കണയുടെ മറുപടി.

തുടക്കം മുതലേ കര്‍ഷക സമരത്തിന് എതിരായിരുന്നു കങ്കണ. സമരത്തെ പിന്തുണച്ച പോപ് താരം റിഹാനയെയും ബോളിവുഡ് താരങ്ങളെയും കങ്കണ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിലവില്‍ മധ്യപ്രദേശില്‍ പുതിയ ചിത്രം ധാക്കടിന്റെ ഷൂട്ടിംഗിലാണ് കങ്കണ.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി