അക്ഷയ് കുമാര്‍ രഹസ്യമായി വിളിച്ച് എന്നെ അഭിനന്ദിച്ചു, വാനോളം ഉയര്‍ത്തി, പക്ഷേ പരസ്യമായി പറയില്ല: കങ്കണ

ബോളിവുഡ് സിനിമാ വ്യവസായത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് നടി കങ്കണ റണൗട്ട്. പരസ്പരം ശത്രുത വെച്ച് പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പോലും പലര്‍ക്കും ഭയമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറിനെ പോലെയുള്ളവര്‍ തന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചതായും കങ്കണ ട്വീറ്റില്‍ പറയുന്നു.

“”ബോളിവുഡില്‍ പരസ്പരം ശത്രുത പുലര്‍ത്തുന്നവര്‍ ആയതിനാല്‍ എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും തലൈവി ചിത്രത്തിന്റെ ട്രെയ്‌ലറിനെ വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്ന പോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മൂവി മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍”” എന്നാണ് കങ്കണയുടെ ട്വീറ്റ്.

നേരത്തെയും ബോളിവുഡിനെ പരിഹസിച്ചും വിമര്‍ശിച്ചും കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിനെ ബുള്ളിവുഡ് എന്നാണ് നടി വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡില്‍ താന്‍ പിന്തുണയ്ക്കാത്തതോ പ്രശംസിക്കാത്തതോ ആയ ഒരു നടി പോലുമില്ല. എന്നാല്‍ തന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല. അവരുടെ സിനിമകള്‍ താന്‍ കാണാന്‍ പോവുമെങ്കിലും താന്‍ വിളിച്ചാല്‍ അവര്‍ കോള്‍ പോലും എടുക്കാറില്ലെന്നും കങ്കണ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന തലൈവി ഏപ്രില്‍ 23ന് റിലീസാവുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സ്റ്റില്ലുകളിലും ടീസറിലും ട്രെയ്‌ലറിലും എല്ലാം കങ്കണയുടെ പ്രകടനം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് എംജിആറായി വേഷമിടുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ