ലജ്ജ തോന്നുന്നു, നിങ്ങള്‍ ഒരു സ്ത്രീയെ ആണ് അധിക്ഷേപിക്കുന്നത്; തപ്‌സിയ്ക്ക് എതിരെ വീണ്ടും കങ്കണ

തപ്‌സി പന്നുവിനെതിരെ വീണ്ടും വിവാദ പ്രചാരണവുമായി നടി കങ്കണ റണൗട്ട്. ബോളിവുഡിലെ “മൂവി മാഫിയ”യുടെ പിന്തുണക്കാരിയാണ് തപ്‌സി സ്വജനപക്ഷപാതത്തിനെതിരെയുള്ള തന്റെ പ്രവര്‍ത്തനം പാളം തെറ്റിക്കാനായാണ് പ്രവര്‍ത്തിക്കുന്നതെന്നും കങ്കണയുടെ ടീം ട്വീറ്റ് ചെയ്തു.

മൂവി മാഫിയയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റി നല്ല സിനിമകളും അവാര്‍ഡുകളും നേടാനായി പലരും കങ്കണയുടെ ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിക്കുന്നു. അവര്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കുകയാണ്. ലജ്ജ തോന്നുന്നു എന്നാണ് തപ്‌സിക്കെതിരെ കങ്കണയുടെ ടീമിന്റെ ട്വീറ്റ്.

2017-ല്‍ താരങ്ങളുടെ മക്കളെ പുകഴ്ത്തി കങ്കണയെ ആക്രമിക്കുന്ന തിരക്കിലായിരുന്നു തപ്‌സി എന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു തപ്‌സിക്കെതിരെയുള്ള പ്രതികരണം.

പിന്നാലെ തപ്‌സിയുടെ മറുപടിയുമെത്തി. “കയ്‌പേറിയ” കാര്യങ്ങള്‍ ഒഴിവാക്കുന്നു എന്ന വാക്കുകളോടെയുള്ള ഉദ്ധരണികള്‍ പങ്കുവെച്ചാണ് തപ്‌സിയുടെ ട്വീറ്റ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവിതത്തില്‍ ചില കാര്യങ്ങള്‍ പിന്തുടരുകയാണ്. ജീവിതത്തെ മികച്ച രീതിയില്‍ കാണാന്‍ സാധിച്ചു. വളരെയധികം സമാധാനവും ലഭിച്ചു എന്ന് തപ്‌സി ട്വീറ്റ് ചെയ്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ