600 കോടി ചാരമായി, ഈ കോമാളികള്‍ കാരണം ഇനിയും എത്ര സ്റ്റുഡിയോകള്‍ പൂട്ടും?; 'ബ്രഹ്‌മാസ്ത്ര'യ്ക്ക് എതിരെ കങ്കണ

തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടുന്ന ‘ബ്രഹ്‌മാസ്ത്ര’ സിനിമയ്‌ക്കെതിരെ കങ്കണ റണൗത്ത്. സംവിധായകന്‍ അയാന്‍ മുഖര്‍ജി 600 കോടി ചാരമാക്കി എന്നാണ് കങ്കണ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. അയാന്‍ മുഖര്‍ജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെ ജയിലില്‍ അടക്കണമെന്നും മതവികാരം മുതലെടുക്കാന്‍ കഥാപാത്രത്തിന്റെ പേര് മാറ്റിയതായും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമ സെപ്റ്റംബര്‍ 9ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു. ഫാന്റസി ത്രില്ലര്‍ ആയി എത്തിയ ചിത്രം ബോളിവുഡ് ഏറെ പ്രതീക്ഷ അര്‍പ്പിച്ച സിനിമ കൂടിയാണ്.

കങ്കണയുടെ വാക്കുകള്‍:

നിങ്ങള്‍ ഒരു നുണ വില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇതാണ് സംഭവിക്കുന്നത്, കരണ്‍ ജോഹര്‍ തന്റെ ഷോയിലൂടെ ആലിയ ഭട്ടും രണ്‍ബീറും മികച്ച താരങ്ങളാണെന്ന് സ്ഥാപിക്കുന്നു. അയന്‍ മുഖര്‍ജിയെ പോലെ ഒരു പ്രതിഭ ഈ നുണ പതുക്കെ പതുക്കെ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഇതുവരെ ഒരു നല്ല സിനിമ ചെയ്യാത്ത ഒരു സംവിധായകന്‍ 600 കോടി ബജറ്റില്‍ ഒരു സിനിമ ചെയ്യുന്നു, ഇതില്‍ എല്ലാമില്ലേ?

ഈ ചിത്രം നിര്‍മിക്കാന്‍ ഇന്ത്യയിലെ ഫോക്‌സ് സ്റ്റുഡിയോ അവര്‍ക്ക് സ്വയം വില്‍ക്കേണ്ടതായി വന്നു…. ഈ കോമാളികള്‍ കാരണം ഇനിയും എത്ര സ്റ്റുഡിയോകള്‍ പൂട്ടും? ബോളിവുഡിലെ ഗ്രൂപ്പിസം അവരെ തിരിഞ്ഞു കൊത്താന്‍ തുടങ്ങി, ‘ബേബി പി.ആര്‍’ ആയുള്ള വിവാഹം, മാധ്യമങ്ങളെ വരുതിയിലാക്കല്‍, കെ.ആര്‍.കെയെ ജയിലിലടച്ചു, ടിക്കറ്റുകള്‍ വാങ്ങി……

സത്യസന്ധമല്ലാത്ത എല്ലാം അവര്‍ക്ക് ചെയ്യാം പക്ഷേ ഒരു സത്യസന്ധമായ മികച്ച സിനിമ നിര്‍മിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അയാന്‍ മുഖര്‍ജിയെ പ്രതിഭയെന്ന് വിളിക്കുന്നവരെ എത്രയും പെട്ടെന്ന് ജയിലിലടക്കണം. അദ്ദേഹം പന്ത്രണ്ട് വര്‍ഷമെടുത്ത് ഇങ്ങനെയൊരു സിനിമയെടുക്കാന്‍. 400 ദിവസത്തിന് മുകളില്‍ ചിത്രീകരിച്ചു, ഇടയില്‍ 14 ഛായാഗ്രഹകരെ മാറ്റി. 85 സഹ സംവിധായകരെ മാറ്റി. എന്നിട്ട് 600 കോടി ചാരമാക്കി.

മതവികാരം മുതലെടുക്കാന്‍ ‘ജലാലുദ്ദീന്‍ റൂമി’ എന്നതില്‍ നിന്നും ‘ശിവ’ എന്നതിലേക്ക് അവസാന നിമിഷം പേര് മാറ്റി. ബാഹുബലിയുടെ വിജയം ഇതിനുദാഹരണമാണ്. ഇത്തരം അവസരവാദികളെ, സര്‍ഗ്ഗാത്മക ദാരിദ്രം പിടിച്ചവരെ, വിജയം തലക്കുപിടിച്ച സ്വാര്‍ത്ഥരായ മനുഷ്യരെ പ്രതിഭയെന്ന് വിളിച്ചാല്‍ അത് പകലിനെ രാത്രിയെന്നും രാത്രിയെ പകലെന്നും വിളിക്കുന്നതിന് തുല്യമാണ്.

കരണ്‍ ജോഹറിനെ പോലുള്ളവരെ അവരുടെ ചെയ്തികള്‍ക്ക് ചോദ്യം ചെയ്യണം. സിനിമയുടെ കഥകളേക്കാള്‍ അദ്ദേഹത്തിന് താല്‍പര്യം ലൈംഗിക ജീവിത കഥകള്‍ കേള്‍ക്കാനാണ്. റിവ്യൂകളും റേറ്റിങ്ങും വ്യാജ കലക്ഷന്‍ നമ്പറുകളും ടിക്കറ്റുകളും അദ്ദേഹം സ്വയമങ്ങ് ഏറ്റെടുക്കും. ഇത്തവണ അദ്ദേഹം ഹിന്ദൂയിസത്തിലും തെന്നിന്ത്യന്‍ കാറ്റിലും ആറാടാന്‍ ശ്രമിച്ചു.

സ്വയം പൂജാരികളായി ചമഞ്ഞവര്‍ വളരെ പെട്ടെന്ന് തെന്നിന്ത്യന്‍ താരങ്ങള്‍ക്കും എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും മുന്നില്‍ സിനിമ പ്രചരിപ്പിക്കാന്‍ യാചന ആരംഭിച്ചു. നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവര്‍ വേറെയെന്തും ചെയ്യും. യാചിക്കാന്‍ പോകുന്നതിന് പകരം അവര്‍ എന്തുകൊണ്ട് ബ്രഹ്‌മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല.

നമ്മുടെ സിനിമകളുമായി സമീപിക്കാന്‍ ഇന്നീ രാജ്യത്ത് ഒരൊറ്റ അന്താരാഷ്ട്ര സ്റ്റുഡിയോയും നിലവിലില്ല. സിനിമാ മാഫിയാ സംഘം ഈ വ്യവസ്ഥിതി മുഴുവനായും കൈയ്യടക്കി എല്ലാം തരിപ്പണമാക്കി. പുതിയതൊന്ന് തുറക്കുമ്പോള്‍ തന്നെ ഇല്ലാതാകുന്നു. ഒരു സ്റ്റുഡിയോയും ഇവിടെയില്ലെങ്കില്‍ നമ്മള്‍ എങ്ങനെ സിനിമ നിര്‍മ്മിക്കും. പഴയ കാല ഫൈനാന്‍ഷ്യേഴ്‌സും ഒറ്റപ്പെട്ട നിര്‍മാതാക്കളുമാണ് ഇനി ബാക്കിയുള്ളത്, അവരാണെങ്കില്‍ ഒരുപാട് അകലെയും വളരെ കുറവും.

Latest Stories

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം