വിവാഹത്തിന് മുമ്പേ ഗര്‍ഭിണി ആയതില്‍ വിമര്‍ശനം; മറുപടി കൊടുത്ത് കല്‍ക്കി കൊച്ചലിന്‍

ആരാധകരെ അത്ഭുതപ്പെടുത്തിയാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ബോളിവുഡ് സുന്ദരി കല്‍ക്കി കൊച്ചലിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗര്‍ഭിണിയായ താരത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പേ ഗര്‍ഭിണി ആയതില്‍ താരത്തിനെ വിമര്‍ശിച്ചും കുറച്ചുപേര്‍ എത്തിയിരുന്നു.

അവിവിവാഹിതയായ അമ്മ എന്നത് നല്ല കാര്യമല്ലെന്ന ട്രോളുകളും കല്‍ക്കിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് കല്‍ക്കി. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഏവരെയും അറിയിക്കാന്‍ ആദ്യം ഭയപ്പെട്ടിരുന്നതായി താരം പറയുന്നു.

എന്നാല്‍ വരാനിരിക്കുന്ന വിമര്‍ശനങ്ങളെ കുറിച്ചും തനിക്ക് ധാരണയുണ്ടായിരുന്നതായും കല്‍ക്കി പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളം അഭിനയരംഗത്ത് ഉണ്ടായിരുന്നപ്പോഴും വിമര്‍ശനങ്ങളുണ്ടായിരുന്നു, അതിനാല്‍ അതുമായി പൊരുത്തപ്പെടാന്‍ ശീലിച്ചതായി താരം പറഞ്ഞു.

സെപ്റ്റംബര്‍ അവസാനത്തോടെയാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കല്‍ക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗൈ ഹേര്‍ഷ്ബര്‍ഗ് ആണ് കല്‍ക്കിയുടെ കാമുകന്‍. ഡിസംബറില്‍ കല്‍ക്കി അമ്മയാകും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ