'എന്റെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയ്യാറാവുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ'; തുറന്നു പറഞ്ഞ് സാറ അലിഖാന്‍

അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളുവെന്ന് ബോളിവുഡ് താരം സാറ അലിഖാന്‍. അമ്മയുടെ സഹായമില്ലാതെ തനിക്ക് മുന്നോട്ട് പോകാന്‍ ആകില്ല എന്നാണ് സാറ പറയുന്നത്. സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ അമൃത സിങിന്റെ മകളാണ് സാറ അലിഖാന്‍.

അമ്മയുടെ സഹായമില്ലാതെ തനിക്ക് മുന്നോട്ട് പോകാന്‍ ആകില്ല. ഉദാഹരണത്തിന് ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ തന്റെ വസ്ത്രവും ആഭരണങ്ങളും എനിക്ക് യോജിക്കുന്ന രീതിയില്‍ തിരഞ്ഞെടുത്ത് നല്‍കുന്നത് അമ്മയാണ്.

അമ്മ കൂടെയുള്ളപ്പോള്‍ ആത്മവിശ്വാസത്തിലാണ് ജീവിതത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. വീട്ടിലേക്കു തിരിച്ചു പോകുമ്പോള്‍ അമ്മ തന്നെ കാത്തിരിക്കുന്നു എന്ന ചിന്ത തനിക്ക് കൂടുതല്‍ ധൈര്യം നല്‍കും. അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കൂ.

ഒരിക്കലും അമ്മയെ പിരിഞ്ഞ് ജീവിക്കാന്‍ സാധിക്കില്ല. വിവാഹം കഴിഞ്ഞാല്‍ പോലും അമ്മയെ വിട്ടു പോകാന്‍ തയ്യാറാകില്ല. തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയ്യാറാകുന്ന ആളെ മാത്രമേ താന്‍ വിവാഹം കഴിക്കൂ. സ്വതന്ത്ര ചിന്താഗതിക്കാരിയാണ് അമ്മ.

തന്റെ മൂന്നാം കണ്ണാണ്. ദൈനംദിന ജീവിതത്തില്‍ തന്റെ കാഴ്ചയും ശബ്ദവും എല്ലാം അമ്മയാണ്. ഒരിക്കലും അമ്മയെ തനിച്ചാക്കാന്‍ തനിക്ക് കഴിയില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാറ പറഞ്ഞു. അക്ഷയ് കുമാറും ധനുഷും ഒന്നിക്കുന്ന അത്രംഗി രേ ആണ് താരത്തിന്റെ പുതിയ ചിത്രം.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്