ആ രംഗം ചെയ്തതില്‍ കുറ്റബോധം തോന്നി, അന്ന് നോ പറയാന്‍ സാധിക്കുമെന്ന് അറിയില്ലായിരുന്നു: മാധുരി

1980 മുതല്‍ ബോളിവുഡില്‍ സജീവമായ താരമാണ് മാധുരി. നിരവധി ശക്തമായ കഥാപാത്രങ്ങളെ സക്രീനില്‍ എത്തിച്ച മാധുരയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു 1988ല്‍ പുറത്തിറങ്ങിയ ദയാവന്‍ എന്ന ചിത്രം.

മാധുരി തന്റെ കരിയറില്‍ ആദ്യമായി ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത് ദയവാനിലായിരുന്നു. എന്നാല്‍ നടന്‍ വിനോദ് ഖന്നയ്‌ക്കൊപ്പമുള്ള ചുംബന രംഗം ആരാധകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇത് വിവാദമായി മാറിയിരുന്നു

തന്റെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് കുറ്റ ബോധം തോന്നിയിരുന്നുവെന്ന് മാധുരി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ വേണ്ട തനിക്കത് ചെയ്യാന്‍ തോന്നുന്നില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു എന്നാണ് തോന്നുന്നത്.

പക്ഷെ അന്ന് ചെയ്യാന്‍ ഉളളിലൊരു ത്വരയുണ്ടായിരുന്നു. താനൊരു നടിയാണ്. സംവിധായകന്‍ ആ രംഗം പ്രത്യേകമായൊരു രീതിയിലായിരിക്കും പ്ലാന്‍ ചെയ്തിരിക്കുക. അതുകൊണ്ട് താനത് ചെയ്തില്ലെങ്കില്‍ കഥയെ അത് ബാധിക്കുമെന്നായിരുന്നു അന്ന് ചിന്തിച്ചത്.

മാത്രമല്ല താനൊരു സിനിമ കുടുംബത്തില്‍ നിന്നുമല്ല വന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ രീതികള്‍ തനിക്ക് അറിയില്ലായിരുന്നു. ചുംബന രംഗങ്ങളോട് നോ പറയാന്‍ സാധിക്കുമായിരുന്നുവെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ചെയ്തതാണ്.

പക്ഷെ പിന്നീട് സിനിമ കണ്ടപ്പോള്‍ എന്തിനാണ് അങ്ങനൊരു രംഗം താന്‍ ചെയ്തത് എന്ന് ചിന്തിച്ചു പോയി. ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അതോടെ താന്‍ തീരുമാനിച്ചു. ഇനി ചുംബന രംഗം ചെയ്യില്ലെന്ന്. പിന്നീടൊരിക്കലും ചുംബന രംഗത്തില്‍ അഭിനയിക്കുകയുണ്ടായിട്ടില്ല എന്നായിരുന്നു മാധുരി പറഞ്ഞത്.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം