'ബാഹുബലി'യെ ട്രോളി അക്ഷയ് കുമാര്‍, ഒപ്പം റാണാ ദഗുബതിയും; ഹൗസ്ഫുള്‍ 4 ട്രെയ്‌ലര്‍

ബോളിവുഡില്‍ മികച്ച വിജയം നേടിയ കോമഡി ചിത്രങ്ങളാണ് “ഹൗസ്ഫുള്‍” സീരിസ് സിനിമകള്‍. ഹൗസ്ഫുള്‍ സീരിസിന്റെ നാലമാത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോമഡിയും പ്രണയവുമായി എത്തുന്ന ഹൗസ്ഫുള്‍ സിരീസുകളില്‍ നിന്നും വ്യത്യസ്തമായാണ് “ഹൗസ്ഫുള്‍ 4” എത്തുന്നത്.

പുനര്‍ജന്മമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1419 മുതല്‍ 2019 വരെയുള്ള അറന്നൂറ് വര്‍ഷത്തെ പുനര്‍ജന്മവും കോമഡിയും കോര്‍ത്തിണക്കിയ ഫാന്റസി ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. “ബാഹുബലി”യിലെ ചില രംഗങ്ങളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും നദിയാദ്വാല ഗ്രാന്‍ഡ്സണ്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, റാണാ ദഗുബതി, ബോബി ഡിയോള്‍, കൃതി സനോന്‍, പൂജാ ഹെഗ്ഡേ, കൃതി ഖാര്‍ബന്ധ, ചങ്കി പാണ്ഡെ, ബൊമന്‍ ഇറാനി, നവാസുദീന്‍ സിദ്ദീഖി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ദീപാവലി റിലീസായി ഒക്ടോബര്‍ 25ന് ചിത്രം തീയേറ്ററുകളിലേക്കെത്തും.

Latest Stories

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍

നിരാശപ്പെടുത്തി 'നടികര്‍'?! അപൂര്‍ണ്ണമായ പ്ലോട്ട് ..; പ്രേക്ഷക പ്രതികരണം

ക്രിക്കറ്റ് ലോകത്തിന് ഷോക്ക്, സോഷ്യൽ മീഡിയ ആഘോഷിച്ച ക്രിക്കറ്റ് വീഡിയോക്ക് തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ മരണ വാർത്ത; മരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ