അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം; 'ഒഎംജി 2' സിനിമയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍

അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടനകള്‍. താരത്തിന്റെ പുതിയ ചിത്രം ‘ഓ മൈ ഗോഡ് 2’വില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നാണ് ആരോപണം. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് ബജ്റംഗ് ദള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാഷ്ട്രീയ ഹിന്ദു പരിഷത്ത് അംഗം ഗോവിന്ദ് പരാശറിന്റെതാണ് പ്രഖ്യാപനം. ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ കഴിഞ്ഞ ദിവസം ആഗ്രയില്‍ പ്രതിഷേധമുണ്ടായിരുന്നു. രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശ്രീ ടാക്കീസിന് പുറത്ത് തടിച്ചുകൂടി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുയായിരുന്നു.

അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ വൈസ് പ്രസിഡന്റ് റൗണക് താക്കൂറിന്റെ നേതൃത്വത്തില്‍ തിയേറ്ററിന് പുറത്ത് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് മുമ്പ്, ആത്മീയ നേതാവ് സാധ്വി ഋതംഭര സിനിമയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

”ഹിന്ദു ദൈവങ്ങളെ സിനിമയില്‍ അപമാനിക്കുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. ഹൈന്ദവ വിശ്വാസവുമായി കളിക്കുന്നത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കും. ശിവഭക്തി ഒരു തമാശയല്ല” എന്നാണ് സാധ്വി ഋതംഭര പറഞ്ഞത്.

അതേസമയം, സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 കട്ടുകളോടെ ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്തത്. ‘ഓ മൈ ഗോഡ്’ എന്ന ആദ്യ ഭാഗത്തില്‍ കൃഷ്ണനായി വേഷമിട്ട അക്ഷയ്, രണ്ടാം ഭാഗത്തില്‍ ശിവനായാണ് എത്തുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ശിവദൂതനാക്കി ഈ കഥാപാത്രം മാറ്റിയിരുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്