അങ്ങനെയെങ്കില്‍ നാളെ രാഖി സാവന്തിന് വരെ എംപിയാകാം; കങ്കണയെ പരിഹസിച്ച് ഹേമമാലിനി

നടി കങ്കണ റണാവത്തിന്റെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച വാര്‍ത്തകളെ പരിഹസിച്ച് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് കങ്കണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മഥുര എംപി കൂടിയായ ഹേമമാലിനിയുടെ മറുപടി.

”അത് നല്ലൊരു കാര്യമാണ്. ഞാന്‍ എന്താണ് പറയേണ്ടത്? ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനത്തിനില്ല. എല്ലാം ദൈവത്തിന് വിട്ടിരിക്കുകയാണ്. മഥുരയില്‍ എംപിയായി സിനിമാതാരങ്ങളെ തന്നെ വേണം എന്നുണ്ടോ? ഈ നാട്ടുകാരന്‍ എംപിയാകാന്‍ നിങ്ങള്‍ സമ്മതിക്കില്ലെന്നാണോ?”

”അങ്ങനെയെങ്കില്‍ നാളെ രാഖി സാവന്തിന്റെ പേരും ഉയര്‍ന്നു വന്നേക്കാം”- എന്നാണ് ഹേമമാലിനിയുടെ വാക്കുകള്‍. 2014 മുതല്‍ മഥുര എംപിയാണ് ഹേമമാലിനി. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം ഹേമമാലിനിയെ മാറ്റി മഥുരയില്‍ കങ്കണയെ പരീക്ഷിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കങ്കണ മഥുര വൃന്ദാവനിലെ ക്ഷേത്രം സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. അതേസമയം, തേജസ്, ടികു വെഡ്‌സ് ഷേരു, എമര്‍ജന്‍സി എന്നിവയാണ് കങ്കണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Latest Stories

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ