ആശ്വസിപ്പിക്കാനായി ഇനി ആരും മന്നത്തിലേക്ക് വരേണ്ട; ദീപിക പദുക്കോണ്‍ അടക്കമുള്ള താരങ്ങളോട് ഷാരൂഖ്

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ സല്‍മാന്‍ ഖാന്‍ അടക്കം നിരവധി താരങ്ങളാണ് നടനെ ആശ്വസിപ്പിക്കാനായി മന്നത്തിലേക്ക് എത്തിയത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ദീപികാ പദുക്കോണ്‍, കജോള്‍, കരണ്‍ ജോഹര്‍, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേര്‍ ഇതിനോടകം ഷാരൂഖിന്റെ വീട്ടില്‍ എത്തികഴിഞ്ഞു.

നിരവധി താരങ്ങള്‍ ആര്യന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും എത്തിയിട്ടുണ്ട്. കൂടാതെ നിരവധി മെസേജുകളും കോളുകളുമാണ് ഷാരൂഖിന് ലഭിക്കുന്നത്. ഇതോടെ കുറച്ചു ദിവസത്തേക്ക് വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് താരം.

ബോളിവുഡിലെ മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്റെ മാനേജര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ് എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താരങ്ങള്‍ വരുന്നതും കാത്ത് ഷാരൂഖിന്റെ വീടിന് മുന്നില്‍ കാത്തു നില്‍ക്കുന്ന പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റിലായത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന്‍ ബോക്‌സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.

എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ആഡംബര കപ്പലിന്റെ ഉടമയെ ഇന്ന് എന്‍ സി ബി ചോദ്യം ചെയ്യും. അതേസമയം ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. താരപുത്രനെ മറ്റന്നാള്‍ കോടതിയില്‍ ഹാജരാക്കും.

Latest Stories

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി