'അവതാര്‍' എന്ന പേര് നിര്‍ദേശിച്ചത് ഞാന്‍, ജെയിംസ് കാമറൂണ്‍ 18 കോടി ഓഫര്‍ ചെയ്തിട്ടും ഞാന്‍ മുഖ്യ വേഷം നിരസിച്ചു: ഗോവിന്ദ

ജെയിംസ് കാമറൂണിന്റെ ബ്രമാണ്ഡ ചിത്രം ‘അവതാര്‍’ സിനിമയ്ക്ക് ആ പേര് നിര്‍ദേശിച്ചത് താന്‍ ആണെന്ന് ബോളിവുഡ് താരം ഗോവിന്ദ. നടന്‍ മുകേഷ് ഖന്നയുമായുമുള്ള പോഡ്കാസ്റ്റിലാണ് ഗോവിന്ദ സംസാരിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം തനിക്ക് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ ദേഹത്ത് പെയിന്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഗോവിന്ദ പറയുന്നത്.

”ഞാന്‍ വലിയൊരു ഒരു ഓഫര്‍ ഉപേക്ഷിച്ചു, അത് ഉപേക്ഷിച്ചത് ഇപ്പോഴും വേദനയുള്ള ഓര്‍മ്മയാണ്. അമേരിക്കയില്‍ ഞാന്‍ ഒരു സര്‍ദാര്‍ജിയെ കണ്ടുമുട്ടി, അദ്ദേഹത്തിന് ഒരു ബിസിനസ് ആശയം നല്‍കി, അത് വിജയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി.”

”അദ്ദേഹം എന്നോട് ജെയിംസിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആവശ്യപ്പെട്ടു, അതിനാല്‍ ഞാന്‍ അവരെ ഡിന്നറിന് ക്ഷണിച്ചു. കഥ കേട്ട് ഞാനാണ് ചിത്രത്തിന് ‘അവതാര്‍’ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രത്തിലെ നായകന്‍ വികലാംഗനാണെന്ന് ജെയിംസ് എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞു.”

”അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷം 18 കോടി രൂപ വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടിംഗ് ആവശ്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ അത് സമ്മതിച്ചു, പക്ഷേ എന്റെ ശരീരത്തില്‍ പെയിന്റ് ചെയ്താല്‍ ഞാന്‍ ആശുപത്രിയില്‍ ആയിരിക്കും. നമ്മുടെ ശരീരം മാത്രമാണ് നമുക്കുള്ള ഒരേയൊരു ഉപകരണം” എന്നാണ് ഗോവിന്ദ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ