മദ്യപിച്ചിരുന്നതു കൊണ്ട് മാത്രമാണ് ഞാന്‍ അവളെ വെറുതെ വിട്ടത്, പാര്‍ട്ടിക്കിടെ മോശം അനുഭവം; വെളിപ്പെടുത്തി ഫാത്തിമ സന ഷെയ്ഖ്

നടന്‍ ആമിര്‍ ഖാന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് ഫാത്തിമ സന ഷെയ്ഖ്. ആമിര്‍ ഭാര്യ കിരണ്‍ റാവുമായി പിരിയാനുള്ള കാരണം ഫാത്തിമയുമായുള്ള പ്രണയമാണ് എന്ന തരത്തില്‍ പ്രചാരണങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഫാത്തിമ.

ഒരു പാര്‍ട്ടിയില്‍ വച്ചുണ്ടായ മോശം അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഫാത്തിമ മനസു തുറന്നത്. ”ഞാന്‍ ഈയ്യടുത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് ഒരു മര്യാദയില്ലാത്ത പെണ്‍കുട്ടിയെ കണ്ടുമുട്ടി. അവളെ എനിക്ക് പരിചയമില്ലായിരുന്നു.”

”ചിലപ്പോള്‍ ആളുകള്‍ മറ്റുള്ളവരോട് മോശമായി പെരുമാറുള്ള എക്സ്‌ക്യൂസ് ആയി മദ്യത്തെ കാണും. അവള്‍ അത്തരത്തിലൊരു പെണ്‍കുട്ടിയായിരുന്നു. എന്റെ മുടി ഞാന്‍ അഴിച്ചിട്ടിരിക്കുകയാണ്. അത് എന്റെ ഇഷ്ടമാണ്. പക്ഷെ അവള്‍ക്ക് എന്താണ് പ്രശ്നം എന്നറിയില്ല, നീ പാര്‍ട്ടിയ്ക്ക് ചേരുന്നവളല്ലെന്ന് അവള്‍ പറഞ്ഞു.”

”അവള്‍ മദ്യപിച്ചിരുന്നതിനാല്‍ മാത്രമാണ് ഞാന്‍ വെറുതെ വിട്ടത്. പരുക്കനായിട്ടാണ് അവള്‍ പെരുമാറിയത്. എന്താണ് കാരണമെന്ന് അറിയില്ല. നിന്റെ മുഖം നല്ലതാണ്, പക്ഷെ മുടി അഴിച്ചിട്ടത് ഭംഗിയായില്ല, ഞാന്‍ മുടി കെട്ടിത്തരാമെന്ന് അവള്‍ പറഞ്ഞു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. അവള്‍ എന്റെ കണ്ണില്‍ ഐ ലൈനര്‍ ഇട്ടു.”

”മുടി കെട്ടണ്ട എന്ന് ഞാന്‍ പറഞ്ഞു. ഇത്ര ചൂടത്ത് എന്താണ് മുടി കെട്ടാത്തത് എന്നവള്‍ ചോദിച്ചു. എനിക്ക് മുടി കെട്ടണ്ട എന്ന് ഞാന്‍ പറഞ്ഞു. ഈ സംഭവം തന്നെ കരയിപ്പിച്ചു. അതിന് ശേഷം താന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയാണെന്ന് ആ പെണ്‍കുട്ടി തന്നെ പരിചയപ്പെടുത്തി” എന്നാണ് ഫാത്തിമ പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്