'ഒരു വലതുപക്ഷക്കാരന് സ്വരയെ പ്രണയിക്കാമോ?'; ആരാധകന് മറുപടി നല്‍കി താരം

ബോളിവുഡ് താരം സ്വര ഭാസ്‌ക്കറിന്റെ ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ താരം ഇടയ്ക്ക് വിവാദത്തില്‍ പെടാറുമുണ്ട്. സ്വര ഒരു ആരാധകന് ട്വിറ്ററില്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

“”വലതു പക്ഷക്കാരനായ ഒരാള്‍ക്ക് സ്വരയെ പ്രണയിക്കാമോ?”” എന്നായിരുന്നു സിദ്ധാര്‍ഥ് ജെയിന്‍ എന്ന ട്വിറ്റര്‍ യൂസര്‍ സ്വരയോട് ചോദിച്ചത്. ക്വസ്റ്റ്യന്‍ ഓഫ് ദ ഡേ എന്നാണ് സ്വര ഇയാള്‍ക്ക് മറുപടി കൊടുത്തിരിക്കുന്നു. ഇതിനൊപ്പം സ്‌മൈലി ഇമോജികളും താരം നല്‍കിയിട്ടുണ്ട്.

സിഎഎയ്ക്ക് എതിരെയുള്ള സമരങ്ങളിലും കര്‍ഷക പ്രക്ഷോഭത്തിലും സ്വര പങ്കെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്ത സ്വര അടുത്തൊന്നും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, ആപ്‌കെ കംരേ മേ കോയി രഹ്താ ഹെ എന്ന ഹൊറര്‍ സീരിസാണ് സ്വരയുടെതായി പുറത്തിറങ്ങിയിട്ടുള്ളത്.

റാസ്ബരി, ഫ്‌ളഷ്, ബാഗ് ബീനി ബാഗ് എന്നീ വെബ്‌സീരിസുകളിലും സ്വര വേഷമിട്ടിട്ടുണ്ട്. ഷീര്‍ കൊര്‍മ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. എല്‍ജിബിടി വിഭാഗത്തിന്റെ പ്രണയമാണ് ചിത്രം പറയുക. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ വിവാദത്തില്‍ പെട്ടിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്