സ്വവര്‍ഗ ദമ്പതികളുടെ പ്രണയകഥ പറയുന്ന ആയുഷ്മാന്‍ ചിത്രം; 'ഗംഭീരം' എന്ന് ട്രംപ്

ബാല എന്ന ചിത്രത്തിന് ശേഷം ആയുഷ്മാന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് ശുഭ് മംഗള്‍ സ്യാദ സാവധാന്‍. സ്വവര്‍ഗ ദമ്പതികളുടെ പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

“ഗംഭീരം” എന്നാണ് ചിത്രത്തെ കുറിച്ച് ഡ്രംപ് ട്വീറ്റ് ചെയ്തത്. ശുഭ് മംഗള്‍ സ്യാദ സാവധാനെ കുറിച്ച് എല്‍ജിബിടിക്യു അവകാശ പ്രവര്‍ത്തകനായ പീറ്റര്‍ ടാച്ചല്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് ഡ്രംപിന്റെ പ്രശംസ. സ്വവര്‍ഗ്ഗാനുരാഗം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സിനിമ ഒരുക്കാനുള്ള നിര്‍മ്മാതാക്കളുടെ ശ്രമത്തെ അഭിനന്ദിക്കുന്നെന്നാണ് പീറ്റര്‍ ട്വിറ്ററില്‍ കുറിച്ചത്.

2017- ലെ ശുഭ് മംഗല്‍ സാവധാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് “ശുഭ് മംഗള്‍ സ്യാദ സാവധാന്‍”. ആയുഷ്മാന്‍ ഖുറാനയും ജിതേന്ദ്ര കുമാറും പ്രധാന താരങ്ങളായി എത്തുന്ന ചിത്രം ഹിതേഷ് കേവല്യയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ് എല്‍. റായ്, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നീന ഗുപ്ത, മാന്‍വി, സുനിത, നീരജ്, ഭൂമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തനിഷ്‌ക് ആണ് സംഗീതം.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്