എനിക്കും കത്രീനയ്ക്കും അതൊന്നും പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ല, ഒരുപാട് തെറ്റുകള്‍ പറ്റി: ദീപിക പദുക്കോണ്‍

തനിക്കും കത്രീനയ്ക്കുമൊക്കെ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ആ തെറ്റുകളിലൂടെ കുറെ കാര്യങ്ങള്‍ പഠിച്ചെന്നും ദീപിക പദുക്കോണ്‍. പുറമേ നിന്നും കാണുന്നത് പോലെ അത്ര സ്വപ്നതുല്യമോ ലളിതമോ ആയിരുന്നില്ല തന്റെ തുടക്കം എന്നാണ് ഗെഹ്രായിയാന്‍ സിനിമയുടെ പ്രമോഷനിടെ ദീപിക പറയുന്നത്.

തുടക്കകാലത്ത് തനിക്ക് പി.ആര്‍ ഏജന്റോ മാനേജരോ ഉണ്ടായിരുന്നില്ല. താന്‍ തന്നെയാണ് മുടിയും മേക്കപ്പും ചെയ്തിരുന്നത്. തന്റെ തന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. താനും കത്രീന കൈഫും, രണ്ട് ഘട്ടത്തിന്റെയും മിക്‌സ് ആയിരുന്നു.

അന്ന് തങ്ങള്‍ക്ക് അതൊന്നും ഉണ്ടായിരുന്നില്ല. പിന്നെയാണ് ആ സംസ്‌കാരം വരുന്നതും തങ്ങള്‍ അതിലേക്ക് അഡാപ്റ്റ് ചെയ്യപ്പെടുന്നതും. ഇന്നത്തെ താരങ്ങള്‍ക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ട്. അരങ്ങേറ്റത്തിന് മുമ്പ് തന്നെ വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കുന്നുമുണ്ട്.

ഇന്നത്തെ തലമുറയിലുള്ള താരങ്ങളോട് എങ്ങനെ ഇരിക്കം, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എന്നെല്ലാം പറഞ്ഞ് കൊടുക്കാന്‍ ആളുണ്ട്. എന്നാല്‍ തങ്ങള്‍ വന്ന സമയത്ത് അതൊന്നും ഉണ്ടായിരുന്നില്ല.

ഇപ്പോഴുള്ളവര്‍ക്ക് കിട്ടുന്ന സഹായങ്ങള്‍ വളരെ നല്ലതാണ്. തനിക്കും കത്രീനയ്ക്കുമൊക്കെ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ആ തെറ്റുകളിലൂടെ കുറെ കാര്യങ്ങള്‍ പഠിച്ചു എന്നാണ് ദീപിക പറയുന്നത്. അതേസമയം, ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഗെഹ്രായിയാന്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍