'ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു'; അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം “ലക്ഷ്മി ബോംബ്” ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. നവംബര്‍ 9-ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനെതിരെയാണ് ബഹിഷ്‌കരണ ആഹ്വാനവുമായി ചിലര്‍ എത്തിയിരിക്കുന്നത്. “ബോയ്‌കോട്ട് ലക്ഷ്മി ബോംബ്”, “ഷെയിം ഓണ്‍ യു അക്ഷയ്കുമാര്‍” എന്ന ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്.

ഹൈന്ദവ ദൈവത്തിന്റെ പേരിനൊപ്പം “ബോംബ്” എന്ന വാക്ക് ചേര്‍ത്ത് അപമാനിക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണങ്ങളാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നാണ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രേതമായും അക്ഷയ് വേഷമിടുന്നുണ്ട്. ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ സിനിമയില്‍ ചിത്രീകരിച്ചു എന്ന ആരോപണങ്ങളും സിനിമയ്‌ക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ അക്ഷയുടെ ആരാധകര്‍ “വി ലവ് യൂ അക്ഷയ് കുമാര്‍” എന്ന ഹാഷ്ടാഗുകളായും രംഗത്തെത്തിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ ആയുള്ള അക്ഷയുടെ പരിവര്‍ത്തനമാണ് നേരത്തെ എത്തിയ ട്രെയിലറിലും ശ്രദ്ധേയമായത്.

മുപ്പത് വര്‍ഷത്തെ തന്റെ കരിയറിലെ തന്നെ ഏറ്റവും തീവ്രമായ റോളാണ് ലക്ഷ്മി ബോംബിലേത് എന്നാണ് അക്ഷയ് കുമാര്‍ കഥാപാത്രത്തെ കുറിച്ച് നേരത്തെ വ്യക്തമാക്കിയത്. ട്രെയ്‌ലറിലെ അക്ഷയുടെ പ്രകടനത്തെ പുകഴ്ത്തി ആമിര്‍ ഖാനും രംഗത്തെത്തിയിരുന്നു. ഇത് തിയേറ്ററില്‍ റിലീസ് ചെയ്തെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നാണ് ആമിര്‍ ട്വീറ്റ് ചെയ്തത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്