ചൈന മാപ്പുകള്‍ വലുതാക്കുന്നു, ഇന്ത്യ ആപ്പുകള്‍ നിരോധിക്കുന്നു; വിമര്‍ശനങ്ങളുമായി താരങ്ങള്‍

അതിര്‍ത്തി പ്രശ്‌നങ്ങളെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച വിഷയത്തില്‍ വിമര്‍ശനങ്ങളും പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍. “”ചൈന മാപ്പുകള്‍ മാറ്റുന്നു, ഇന്ത്യ ആപ്പുകള്‍ നിരോധിക്കുന്നു”” എന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഫറ ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”ആപ്പുകള്‍ ബാന്‍ ചെയ്ത് ചൈനയെ നേരിടും, കൊറോണ വൈറസിനെ നേരിടാന്‍ വിളക്കുകളും ദീപങ്ങളും”” എന്നാണ് സംഗീത സംവിധായകന്‍ വിശാല്‍ ദാഡ്‌ലാനി ട്വീറ്റ് ചെയ്തിരിക്കുന്നത്. “”ലോക്ഡൗണിനിടെ കേട്ട ഏറ്റവും മികച്ച വാര്‍ത്ത. ഒടുവില്‍ ആളുകളുടെ പരിഹാസ്യമായ വീഡിയോകള്‍ക്ക് ഞങ്ങള്‍ വിധേയരാകില്ലല്ലോ”” എന്നാണ് മലൈക സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

“”ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം…”” എന്നാണ് നടി റിച്ച ഛദ്ദ കുറിച്ചിരിക്കുന്നത്. “”ഒടുവില്‍ കുറച്ച് നല്ല വാര്‍ത്തകള്‍ കേട്ടു”” എന്ന് നടന്‍ കുശാല്‍ ടണ്ടണ്‍ കുറിച്ചു. “”ടിക് ടോക് എന്ന വൈറസില്‍ നിന്നും രക്ഷിച്ചതിന് നന്ദി”” എന്ന് നടി നിയ ശര്‍മ്മ കുറിച്ചു.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി