എനിക്ക് സ്വയം അറപ്പ് തോന്നാറുണ്ട്, എന്നാല്‍ അത് ഞാനല്ലെന്ന് പറഞ്ഞ് ആശ്വസിക്കും; വെളിപ്പെടുത്തലുമായി ബോബി ഡിയോള്‍

വില്ലന്‍ കഥാപാത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് സ്വയം വെറുപ്പ് തോന്നാറുണ്ടെന്ന് ബോളിവുഡ് താരം ബോബി ഡിയോള്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുന്നത് തനിക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നാണ് ബോബി പറയുന്നത്.

”കൊടും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു. ആ കഥാപാത്രം വെറുതെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്, ഞാനല്ല അതെന്ന് സ്വയം ആശ്വസിച്ചു” എന്നാണ് ബോബി ഡിയോള്‍ പറയുന്നത്.

താന്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ബോബി ഡിയോള്‍ സംസാരിക്കുന്നുണ്ട്. ”എന്നെ ആകര്‍ഷിക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഒരു സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനം നമുക്ക് പ്രവചിക്കാന്‍ കഴിയില്ല” എന്നാണ് നടന്‍ പറഞ്ഞത്.

അതേസമയം, ‘അനിമല്‍’ ആണ് ബോബിയുടെതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ