ഞാന്‍ അവനെ പ്രണയിക്കുകയും അവന്റെ കൂടെ ജീവിക്കുകയും ചെയ്തു, പക്ഷേ ഒരു കടലാസില്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രം: ബിപാഷ ബസു

ബോളിവുഡിലെ ശ്രദ്ധേയരായ താരദമ്പതികളാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. നേരത്തെ രണ്ടു തവണ വിവാഹിതനായിരുന്ന കരണിന്റെ മൂന്നാം വിവാഹമായിരുന്നു ബിപാഷയുമായി. മൂന്നാം വിവാഹമായതിനാല്‍ കരണിനെ അംഗീകരിക്കാന്‍ തന്റെ മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് ബിപാഷ തുറന്നു പറഞ്ഞിരുന്നു.

ദാമ്പത്യ ജീവിതം പരാജയപ്പെട്ട മനുഷ്യന്‍ തെറ്റ് ചെയ്തിട്ടാണ് എന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യം പറഞ്ഞ് അവരെ കുറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇല്ല. തന്റെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ തനിക്കുണ്ടായിരുന്ന പ്രണയബന്ധം ശക്തമായിട്ടുള്ളത് ആയിരുന്നു.

അത് അവന്റെ വിവാഹ ജീവിതത്തേക്കാള്‍ വളരെ വലുതാണ്. ഇക്കാര്യം താന്‍ തന്റെ മാതാപിതാക്കളോട് വിശദീകരിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. താന്‍ പ്രണയിക്കുകയും അവന്റെ കൂടെ ജീവിക്കുകയും ചെയ്തു. പക്ഷേ ഒരു കടലാസില്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രം.

അപ്പോള്‍ അതെങ്ങനെയാണ് തന്നെ അവനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത് എന്നാണ് അച്ഛനോടും അമ്മയോടും ചോദിച്ചത്. ആദ്യ കാഴ്ചയില്‍ തന്നെ കരണ്‍ അമ്മയെ വീഴ്ത്തി. എന്നാല്‍ അച്ഛന് അദ്ദേഹത്തോട് ലയിക്കാന്‍ കുറച്ച് സമയം എടുത്തു.

എന്നാല്‍ ഇപ്പോള്‍ അച്ഛനും മകനും തമ്മില്‍ നല്ലൊരു കൂട്ടുകെട്ട് രൂപപ്പെടുത്താനും സുഹൃത്തുക്കളെ പോലെ ജീവിക്കാനും സാധിക്കുന്നുണ്ട്. അവര്‍ തമ്മില്‍ നല്ല ഐക്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നാണ് ബിപാഷ പറയുന്നത്.നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എലോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ബിപാഷയും കരണും കാണുന്നതും പ്രണയത്തിലാകുന്നതും. 2016ല്‍ ഇരുവരും വിവാഹിതരാകുന്നത്. ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ കരണിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു എലോണ്‍. നടിമാരായ ശ്രദ്ധ നിഗം, ജെന്നിഫര്‍ വിങ്കട്ട് എന്നിവരായിരുന്നു കരണിന്റെ മുന്‍ ഭാര്യമാര്‍.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി