അച്ഛന്‍ എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമ, ബെല്‍റ്റും ചെരിപ്പും ഉപയോഗിച്ച് തല്ലുമായിരുന്നു: ആയുഷ്മാന്‍ ഖുറാന

അച്ഛന്‍ തനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമയാണെന്ന് വെളിപ്പെടുത്തി നടന്‍ ആയുഷ്മാന്‍ ഖുറാന. അച്ഛന്‍ ഒരു ഏകാധിപതിയെ പോലെയായിരുന്നു. എന്നും ബെല്‍റ്റും ചെരുപ്പും ഉപയോഗിച്ച് അദ്ദേഹം തന്നെ അടിക്കുമായിരുന്നു എന്നാണ് ആയുഷ്മാന്‍ ഖുറാന പറയുന്നത്. ഒരു പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ആയുഷ്മാന്‍ സംസാരിച്ചത്.

എന്റെ അച്ഛന്‍ ഒരു ഏകാധിപതിയെ പോലെയായിരുന്നു. എന്നും ബെല്‍റ്റും ചെരിപ്പും ഉപയോഗിച്ച് അദ്ദേഹം എന്നെ അടിക്കുമായിരുന്നു. ഞാന്‍ ഒരു ദിവസം പാര്‍ട്ടി കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു. എന്റെ ഷര്‍ട്ടില്‍ സിഗരറ്റിന്റെ മണമുണ്ടായിരുന്നു. ഞാന്‍ സിഗരറ്റ് വലിക്കുന്ന ആളായിരുന്നില്ല.

പക്ഷേ ഒരു പാര്‍ട്ടിയില്‍ പോയി തിരിച്ചു വരുമ്പോള്‍ വസ്ത്രത്തില്‍ ഇത്തരത്തിലുള്ള മണമുണ്ടാകാറുണ്ടല്ലോ? അതിന് എനിക്ക് അദ്ദേഹത്തില്‍ നിന്നും നല്ലത് കിട്ടിയിരുന്നു. പണ്ട് മുതലേ ഞാന്‍ എല്ലാവരോടും പറയുന്നതാണ്, ഭായ് എനിക്ക് എന്റെ അച്ഛനെ പേടിയാണ് എന്ന്.

ആദ്യ സിനിമ ‘വിക്കി ഡോണര്‍’ ഇറങ്ങുമ്പോഴേക്കും ഞാനൊരു അച്ഛനായി കഴിഞ്ഞിരുന്നു. കുട്ടികളുണ്ടാവുമ്പോള്‍ നിങ്ങള്‍ കുറച്ചു കൂടി നല്ല മനുഷ്യനായി മാറുകയാണ് ചെയ്യുന്നത്. നമ്മള്‍ കൂടുതല്‍ സഹാനുഭൂതിയുള്ളവരാകും. കുട്ടികള്‍ നമ്മളെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കും എന്നാണ് ആയുഷ്മാന്‍ ഖുറാന പറയുന്നത്.

അതേസമയം, മാഡോക്ക് ഫിലിംസ് നിര്‍മിക്കുന്ന ഹൊറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ ചിത്രമായ ‘തമ’ ആണ് ആയുഷ്മാന്റേതായി വരുന്ന പുതിയ ചിത്രം. രശ്മിക മന്ദാന, നവീസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്